scorecardresearch

രജനികാന്തിന്റെ തല മാറ്റി സ്വന്തം തലവെച്ച് ഐശ്വര്യയുടെ ഒപ്പം വാർണറുടെ ഡാൻസ്; വീഡിയോ

വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്

രജനികാന്തിന്റെ തല മാറ്റി സ്വന്തം തലവെച്ച് ഐശ്വര്യയുടെ ഒപ്പം വാർണറുടെ ഡാൻസ്; വീഡിയോ

ഐപിഎല്ലിന് പുറമെ ഇന്ത്യൻ ആരാധകരുമായി ഏറ്റവും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ടിക്ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയുമായി പലപ്പോഴായി തനിക്ക് ഇന്ത്യൻ സിനിമയോടും ഗാനങ്ങളോടുമുള്ള ഇഷ്ടവും വാർണർ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, വർണറുടെ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യ റായിയോടൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് വാർണർ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ വാർണർ ശരിക്കും ഐശ്വര്യയോടൊപ്പം ഡാൻസ് കളിച്ചിട്ടില്ല. പകരം ഫേസ് സ്വാപ്പ് ആപ്പ് ഉപയോഗിച്ച് രജനീകാന്തിന് പകരം തന്റെ തല ചേർക്കുകയാണ് ചെയ്തിരിക്കുന്നത്.

രജനികാന്തും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച ‘എന്തിരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ‘കിളിമഞ്ചാരോ’ എന്ന ഗാനമാണ് വാർണർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ 24 മണിക്കൂറിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്. കമന്റ് ബോക്സിൽ മുഴുവനും രസകരമായ കമന്റുകളുമാണ്.

ലോക്ക്ഡൗൺ സമയത്താണ് വാർണർ ഇന്ത്യയിലെ പാട്ടുകളുമായി ടിക്ടോക് ചെയ്തു തുടങ്ങിയത്. പിന്നീട് ഇൻസ്റ്റാഗ്രാം റീൽസിന്റെ വരവോടെ വാർണർ അതിലും സജീവമായി. ഇതിനു മുൻപും രജനികാന്തിന്റെ വീഡിയോകൾ വാർണർ ഫേസ് സ്വാപ്പ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also read: ഫോണും തട്ടിയെടുത്ത് പറന്ന് തത്ത; വൈറലായി ക്യാമറയിലെ ദൃശ്യങ്ങൾ

രജനീകാന്തിന് പുറമെ പ്രഭാസ്, ഹൃതിക് റോഷന്, വിജയ് വിരാട് കോഹ്ലി തുടങ്ങിയവരുടെ വീഡിയോകളും വാർണർ ഫേസ് സ്വാപ്പ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: David warner swaps face with rajinikanth dances with aishwarya rai bachchan