ലക്ഷക്കണക്കിന് ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം. സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഏറെ സംവദിക്കുന്ന താരം എന്നാല്‍ ചിലയാളുകളുടെ അധിക്ഷേപത്തിന് ഇരയായി. മകളായ ഹാര്‍പറുമായുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. ബെക്കാം ഏഴ് വയസുകാരിയായ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ബെക്കാം മകളുടെ ചുണ്ടില്‍ ചുംബിച്ചത് ശരിയായില്ലെന്നായിരുന്നു ഇത്തരക്കാരുടെ വാദം. അനുയോജ്യമല്ലാത്ത ചുംബനമാണിതെന്നും ചിത്രം ഡിലീറ്റ് ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഭാര്യക്ക് നല്‍കേണ്ടതാണ് ഇത്തരം ചുംബനമെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. കുട്ടികള്‍ക്ക് കവിളിലും നെറ്റിയിലും മാത്രം ചുംബനം നല്‍കിയാല്‍ മതിയെന്നായിരുന്നു ചിലരുടെ വാദം.

View this post on Instagram

Christmas is coming Let’s go skate

A post shared by David Beckham (@davidbeckham) on

എന്നാല്‍ ബെക്കാമിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ ആരാധകരും എത്തി. ബെക്കാമിനെതിരെ കമന്റ് ചെയ്തവരുടെ അക്കൗണ്ടുകളില്‍ ആരാധകര്‍ തെറിവിളികളുമായെത്തി. കമന്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നും ആരാധകര്‍ ഇത്തരക്കാരോട് ഭീഷണി മുഴക്കി. സ്വന്തം മകളെ എവിടെ ചുംബിക്കണമെന്ന് പറഞ്ഞ് കൊടുക്കേണ്ടത് മറ്റുളളവരല്ലെന്ന് ചിലര്‍ കുറിച്ചു. ‘എനിക്ക് 35 വയസായി. ഞാന്‍ ഇപ്പോഴും എന്റ് അച്ഛന് ചുണ്ടില്‍ ചുബനം നല്‍കാറുണ്ട്. ചിലത് നിഷ്കളങ്കമെന്നും ചിലത് കുറ്റമെന്നും വിധിക്കാന്‍ ഇവരാരാണ്,’ മറ്റൊരാള്‍ കമന്റ് ചെയ്തു.

അതേസമയം ബെക്കാം ഇതിനെ കുറിച്ച് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. നേരത്തേ നടി ഐശ്വര്യ റായിയും സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം അപ്ലോഡ് ചെയ്തതിനായിരുന്നു സൈബര്‍ അറ്റാക്കിന് ഇരയായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ