/indian-express-malayalam/media/media_files/2025/10/30/husky-viral-dance-2025-10-30-19-55-57.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/Arjun D
സൈബീരിയൻ മഞ്ഞിൽ കലിപ്പ് മൂഡ് മാത്രമുള്ള ഹസ്‌കിക്ക് എന്തുപറ്റി? കക്ഷി ഇപ്പോൾ കലിപ്പൊക്കെ വിട്ട് ഡാൻസ് മൂഡിലാണ്. വിശാൽ നായകനായ 'വെടി' എന്ന തമിഴ് സിനിമയിലെ 'ഇച്ച് ഇച്ച്' എന്ന ഗാനത്തിനു ചുവടുവെക്കുന്ന ഹസ്‌കിയുടെ തകർപ്പൻ ഡാൻസാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ താരം. എവിടെ നോക്കിയാലും ഹസ്‌കിമയം.
ഡാൻസിനു പിന്നിൽ നിർമ്മിത ബുദ്ധിയുടെ (എഐ) മാജിക്കാണ്! ഡാൻസറുടെ ചുവടുകൾക്കൊപ്പം ഹസ്‌കിയുടെ മുഖഭാവങ്ങളും ചലനങ്ങളും ചേർത്തപ്പോൾ സംഭവം വേറെ ലെവലായി. 'ഡാൻസിങ് ഹസ്കി'യുടെ എക്സ്പ്രഷനുകളും, വെറൈറ്റി ചുവടുകളുമാണ് സൈബറിടത്തെ ചിരിപ്പിക്കുന്നത്. ഒരു ഡാൻസ് സ്കൂളിലും പോകാതെ ഒറ്റ രാത്രി കൊണ്ട് കക്ഷി സൂപ്പർ ഡാൻസറായി മാറിയത് കണ്ടാൽ ആരുമൊന്ന് അന്തം വിടും.
ഹസ്‌കി ഡാൻസിനു പിന്നിലെ ആളെ തിരഞ്ഞ് നടി സമീറ റെഡ്ഡി വരെ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ആ വൈറൽ തംരഗത്തെനു തിരികൊളുത്തിയ ആളെ കണ്ടെത്തിയിരിക്കുകയാണ്. വൈക്കം സ്വദേശിയായ അർജുൻ ആണ് തരംഗമായ ഡാൻസിങ് ഹസ്‌കി വീഡിയോയ്ക്കു പിന്നിൽ. നേരത്തെ ടിക്‌ടോകിലുടെ ശ്രദ്ധനേടിയ ഹസ്കിയുടെ വീഡിയോയ്ക്ക്പ്പം 'ഇച്ച് ഇച്ച്' എന്ന ഗാനം ഉൾപ്പെടുത്തിയത് അർജുനാണ്.
Also Read: അവനൊന്ന് വീണു; ദാ കണ്ടോ കാടിളക്കി വരണ കൊമ്പനേയും ഫാമിലിയേയും
ഹസ്‌കി ഡാൻസ് മാത്രം പോസ്റ്റു ചെയ്തിരുന്ന 'ഹസ്‌കി ഡാൻസ് ഡെയ്‌ലി' എന്ന അർജുന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ വൈറലാകുന്നത്. ആദ്യം രണ്ടു ഹസ്കി ഡാൻസ് വീഡിയോ ആയിരുന്നു പങ്കുവച്ചതെന്നും ഇതിന് അത്യാവശ്യം ലൈക്ക് ലഭിച്ചപ്പോൾ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി കൂടുതൽ വീഡിയോകൾ പോസ്റ്റു ചെയ്യുകയുമായിരുന്നുവെന്ന് അർജുൻ പറയുന്നു. 'പിന്നീട് പഴയ ടിക്ടോക് വീഡിയോകൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമെന്ന് തോന്നി. ഈ വീഡിയോകൾക്ക് റീച്ച് ലഭിക്കുന്നത് കണ്ടപ്പോൾ കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തു.'
Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി; വീഡിയോ
'വീഡിയോകൾ പെട്ടന്ന് കൂടുതൽ വ്യൂസ് നേടി. 100 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്നു അക്കൗണ്ട് ഒറ്റ രാത്രി കൊണ്ട് ആയിരത്തിനു മുകളിൽ എത്തി. ഒരു വീഡിയോ ഒരു മില്യണും മറ്റൊന്നും ഏഴു ലക്ഷവും വ്യൂസ് നേടി. അപ്പോഴേക്കും സംഗതി കത്തിയെന്ന് മനസിലായി. എനിക്ക് ആദ്യമായാണ് ഒരു മില്യൺ വ്യൂസ് ഒക്കെ ലഭിക്കുന്നത്. പിന്നെ എഡിറ്റു ചെയ്തു വച്ചിരുന്ന 16 വീഡിയോസ് പോസ്റ്റു ചെയ്തു.'
പോസ്റ്റു ചെയ്ത വീഡിയോസ് എല്ലാം നിമിഷ നേരത്തിനുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചകൾ നേടിയെന്നും വെറും നാലു ദിവസം കൊണ്ടാണ് ഇത്ര തരംഗമായതെന്നും അർജുൻ പറയുന്നു. ഇന്ത്യയൊട്ടാകെ വീഡിയോ ട്രെൻഡിങ് ആയതോടെ, എൺപതിനായിരത്തിലധികം ആളുകളാണ് 'ഹസ്‌കി ഡാൻസ് ഡെയ്‌ലി' ഫോളോ ചെയ്യുന്നത്. നടി സമീറാ റെഡ്ഡിയുടെ മെസേജും അർജുനെ തേടിയെത്തിയിരുന്നു.
Read More: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us