സോഷ്യൽമീഡിയ റീൽസുകളുടെ കാലമാണിത്. ഡാൻസും പാട്ടും അഭിനയമൊക്കെ ഫെയ്സ്ബൂക്കിലും ഇൻസ്റാഗ്രാമിലുമൊക്കെ പങ്കുവച്ച് കയ്യടി നേടുന്ന നിരവധി പേരെ ഇപ്പോൾ കാണാൻ കഴിയും. എന്നാൽ അപ്രതീക്ഷിതമായി താരങ്ങളാകുന്ന ചിലരുണ്ട്. അങ്ങനെയൊരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡയയുടെ ശ്രദ്ധകവരുന്നത്.
റോഡിൽ സുഹൃത്തുക്കൾക്കിടയിൽ നിന്ന് കിടിലൻ സ്റ്റെപ്പുകൾ വെക്കുന്ന ഒരു ചേട്ടൻ. കള്ളിമുണ്ടും ഷർട്ടും ധരിച്ചു കിടിലൻ ഡാൻസ് മൂവ്സ് കാഴ്ചവെക്കുന്ന ചേട്ടനെ ഇന്ന് സോഷ്യൽ മീഡിയ ‘പാവങ്ങളുടെ പ്രഭുദേവ’ ആയിട്ടാണ് വാഴ്ത്തുന്നത്.
‘ചിക്കു ബുക്ക് റെയിലെ’ എന്ന ഗാനത്തിന്റെ തുടക്കത്തിലേ മ്യൂസിക്കിനൊപ്പമാണ് ചുടുവെക്കുന്നത്. പ്രഭുദേവയുടെ ഐകോണിക്ക് ചുവടുകളെ അനുസ്മരിപ്പിക്കും വിധമാണ് ഈ ചേട്ടന്റെ ചുവടുകൾ. മൂൺ വോക് ഉൾപ്പെടെയുള്ളവാ കാണാം. സംവിധായകനായ അനുരാജ് മനോഹർ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ് ചെയ്തതോടെയാണ് വീഡിയോക്ക് കൂടുതൽ ശ്രദ്ധലഭിച്ചത് .
ഇപ്പോൾ ഇങ്ങനെയാണെങ്കിൽ യൗവ്വന കാലത്ത് ഈ ചേട്ടൻ എങ്ങനെ ആയിരിന്നിരിക്കും എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. ആയകാലത്ത് പുപ്പുലി ആയിരിന്നിരിക്കും എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അനുരാജ് ഇന്നലെ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടിട്ടുണ്ട്.