ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘പഠാൻ.’ ഷാരൂഖ് പ്രധാന വേഷത്തിലെത്തിയ ചിത്രം 1000 കോടിയലധികം കളക്ഷൻ നേടി. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. അതിലൊന്നാണ് വിശാൽ, ശേഖർ എന്നിവരുടെ സംഗീതത്തിൽ ഒരുങ്ങിയ ‘ജൂമേ ജോ പഠാൻ’ എന്ന ഗാനം. ഇതിലെ ഹുക്ക് അപ്പ് സ്റ്റെപ്പ് സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുള്ള വീഡിയോകളിലൊന്നാണ് ഡാൻസ് ട്യൂട്ടോറിയലുകൾ. Random Access Memory എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട ഒരു ഡാൻസ് ട്യൂട്ടോറിയൽ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. “നിങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ട ജൂമേ ജോ പഠാൻ എന്ന ഗാനത്തിന്റെ ട്യൂട്ടോറിലാണിത്” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഓരോ സ്റ്റെപ്പും വളരെ രസകരമായി കാണിച്ചു തരുകയാണ് പെൺകുട്ടി.
തമാശപൂർവ്വമാണ് ഒരോ സ്റ്റെപ്പും ചെയ്യുന്നത്. ഇത് ഒർജിനലിനേക്കാളും ഹിറ്റാകും, ആ ഇപ്പോഴാണ് സ്റ്റെപ്പ് ക്ലിയറായത്, ഇങ്ങനെ പഠിപ്പിച്ചാൽ എന്തായാലും പഠിക്കും തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.