സ്വന്തം കുഞ്ഞ് വിശന്നാൽ അമ്മയ്‌ക്കു മാത്രമല്ല അച്‌ഛനും സഹിക്കാനാവില്ല. ഇവിടെയിതാ സ്വന്തം കുഞ്ഞിനെ മുലയൂട്ടിയിരിക്കുകയാണ് ഒരച്‌ഛൻ. കുഞ്ഞിന് മുലപ്പാൽ നൽകാൻ ഭാര്യയ്‌ക്ക് കഴിയാതെ വന്നതോടെയാണ് പിതാവ് മാക്‌സ്‌മില്യൻ ആ ദൗത്യം ഏറ്റെടുത്തത്. ഇന്ന് ലോകത്തിനാകമാനം ഹീറോയായി മാറിയിരിക്കുകയാണ് ഈ പിതാവ്.

ജൂൺ 26 നാണ് മാക്‌സ്‌മില്യന്റെ ഭാര്യ ഏപ്രിൽ ന്യൂബൗറിൻ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനുശേഷം ന്യൂബൗറിന്റെ ആരോഗ്യനില മോശമായി. ഇതോടെ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായി. കുപ്പിപ്പാൽ നൽകാമെന്ന് പറഞ്ഞെങ്കിലും തന്റെ മകൾക്ക് മുലകുടിക്കുന്ന അനുഭവം കിട്ടില്ലെന്ന് മനസ്സിലാക്കിയ മാക്‌സ്‌മില്യൻ അതിനു തയ്യാറായില്ല.

അപ്പോഴാണ് ആശുപത്രിയിലെ നഴ്‌സ് മാക്‌സ്‌മില്യന് മറ്റൊരു ഐഡിയ പറഞ്ഞുകൊടുത്തത്. ഒരു ട്യൂബു വഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് മാക്‌സ്‌മില്യന്റെ മാറിൽ ഘടിപ്പിക്കുക. അതിലൂടെ കുഞ്ഞിന് മുലകുടിയുടെ അനുഭവം കിട്ടും. അങ്ങനെ മാറിൽ മകളെ ചേർത്തുകിടത്തി മാക്‌സ്‌മില്യൻ മുല കൊടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ