സൈബര്‍ അധിക്ഷേപം നടത്തിയ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ജെസ്‌ല, വീഡിയോ

യുവാവ് തന്നോട് പരസ്യമായി മാപ്പ് പറയുന്നതിന്റെ ലൈവ് വീഡിയോയും ജെസ്‌ല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു

Jasla Madasseri, Jasla Madasseri live video, Jasla Madasseri live, Jasla Madasseri cyber attack, ജെസ്‌ല മാടശ്ശേരി

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ബിഗ്ബോസ് താരവും ആക്ടിവിസ്റ്റുമായ ജെസ്‌ല മാടശ്ശേരി. കമന്റുകളിലൂടെ തന്നോട് അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജെസ്‌ല ചെറുപ്പക്കാരൻ മാപ്പ് പറയുന്നത് ഫേസ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്തു.

“സാമൂഹ്യമാധ്യമത്തില്‍ അപമര്യാദയായി പെരുമാറിയവന്‍. എന്‍റെ വീട്ടില്‍ വന്ന് മാപ്പ് പറഞ്ഞൂ. ഇനി ഒരു സ്ത്രീയേയും മോശം പറയില്ലെന്ന് വാക്കും തന്നു,” ഫേസ്ബുക്ക് കുറിപ്പിൽ ജെസ്‌ല കുറിക്കുന്നത്. തന്നോട് മാപ്പ് പറഞ്ഞ ചെറുപ്പക്കാരനോട്, ‘ എന്നെ മാത്രമല്ല, ഒരു സ്ത്രീയോടും അപമര്യാദമായി പെരുമാറില്ലെന്ന് നിങ്ങൾ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്ന്’ ജെസ്‌ല ആവശ്യപ്പെടുകയായിരുന്നു. അതിനെ തുടർന്നാണ് യുവാവ് പരസ്യമായി മാപ്പ് പറയാൻ തയ്യാറായത്. സോഷ്യൽ മീഡിയയിലൂടെ അസംഭ്യം പറഞ്ഞതുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത് എന്നും ജെസ്‌ല വീഡിയോയിൽ പറഞ്ഞു.

“ഇനി മേലാൽ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല,” യുവാവ് മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞു.

“ഒരാളെയും ഉപദ്രവിക്കാൻ അല്ല ഈ വീഡിയോ. ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്കും, ഇങ്ങനെ ചെയ്യുന്നവർക്കുള്ള മറുപടിയാണ്​ ഈ വീഡിയോ,” എന്നു പറഞ്ഞുകൊണ്ടാണ് ജെസ്‌ല വീഡിയോ അവസാനിപ്പിച്ചത്.

ജെസ്‌ലയുടെ ചെയ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലൈവിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

Read more: മതം വിട്ട പെണ്ണ്; യുക്‌തിവാദിയാകാനുള്ള കാരണം വ്യക്‌തമാക്കി ജെസ്‌ല

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Cyber attack jasla madasseri live video

Next Story
അൻസിബയുടെ തട്ടം എവിടെ എന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ട്രോളന്മാർDrishyam 2, Drishyam 2 trolls, Ansiba trolls, ദൃശ്യം 2
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express