/indian-express-malayalam/media/media_files/uploads/2023/06/Dhoni-Viral-Post.png)
Source/ Twitter
ക്രിക്കറ്റ് ആരാധകർക്കിടയിൽ എം എസ് ധോണി എന്ന ക്രിക്കറ്റ് താരം എത്രത്തോളം ആഘോഷിക്കപ്പെടുന്നുണ്ട് ഈ ഐപിഎൽ സീസണും കാണിച്ചു തന്നു. ചെന്നൈ ആരാധകർ ധോണിയെ സ്നേഹപൂർവ്വം തല എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴിൽ തല എന്നാൽ നേതാവ് എന്നാണ് അർത്ഥം.
ഐപിഎൽ അവസാനിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ തന്റെ വിവാഹ കുറിപ്പിൽ ധോണിയുടെ ചിത്രം അച്ചടിച്ചും സിഎസ്കെ ജോഴ്സി 7 എന്ന് എഴുതിയും താരത്തോടുള്ള ആരാധന അറിയിക്കുകയാണ് ഒരു യുവാവ്. തല എന്നാണ് വിവാഹ കുറിപ്പിൽ ധോണിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജൂൺ 7-ാം തീയതിയാണ് ആരാധകന്റെ വിവാഹം.
CSK #yellove 💛 fever isn't over yet⁉️
— Shivsights (@itsshivvv12) June 3, 2023
A fan boy of @msdhoni from #chhattisgarh printed Dhoni face, #Jersey no 7 on his wedding card and invite to the #ChennaiSuperKings captain❤🔥
#MSDhoni𓃵#thala#Dhonipic.twitter.com/dZmAqFvI14
ശനിയാഴ്ച്ചയാണ് @itsshivvv12 എന്ന ഉപഭോക്താവ് വിവാഹ കുറിപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്. "സിഎസ്കെയോടുള്ള സ്നേഹം ഇവിടെ അവസാനിക്കുന്നില്ല. ചത്തീസ്ഗഡ് സ്വദേശിയായ യുവാവ് ധോണിയുടെ ചിത്രവും ജേഴ്സിയുടെ നമ്പറും വിവാഹ കുറിപ്പിൽ അച്ചടിച്ച് തന്റെ വിവാഹത്തിന് താരത്തെ ക്ഷണിക്കുകയാണ്." ഈ രസകരമായ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മെയ് മാസത്തിലാണ് ഒരു ആരാധകൻ ചെന്നൈ ചെപോക്ക് സ്റ്റേഡിയത്തിന്റെ മിനിയേച്ചർ രൂപം ധോണിയ്ക്ക് സമ്മാനിച്ചത്. ധോണിയും ആരാധകനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മിനിയേച്ചർ രൂപത്തിലുള്ള സ്റ്റേഡിയത്തിൽ താരം നോക്കുമ്പോൾ ലൈറ്റുകൾ മിന്നുന്നതും വീഡിയോയിൽ കാണാമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.