scorecardresearch
Latest News

എന്തു വിധിയിത്! പുറത്തിറങ്ങിയാൽ അപ്പോ കാക്ക കൊത്തും; വിചിത്ര അനുഭവം പറഞ്ഞ് ചെറുപ്പക്കാരൻ

മലപ്പുറം സ്വദേശിയായ യുവാവിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്

Trending, Viral video

കേരളത്തിലെ മിക്ക വീടുകളിലും അതിഥികളായെത്താറുണ്ട് കാക്കകൾ. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണങ്ങൾ കൊത്തി പറന്നും, ചുറ്റുപാടും വൃത്തിയാക്കിയും കാക്ക വർഗ്ഗം ഇങ്ങനെ ജീവിച്ചു പോരുന്നു. കാക്കളുടെ വളരെ രസകരായ കഥകൾ നമ്മൾ വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്‌തു കാണും. വീട്ടിലെ ഉടമസ്ഥനൊപ്പം ചങ്ങാത്തം കൂടിയ കാക്ക, കമ്പിയും മരക്കൊമ്പുകളുമൊക്കെയായി കൂട്ട് പണിയാൻ പോകുന്ന കാക്ക അങ്ങനെ നീളുന്നു കാക്ക കഥകൾ. എന്നാൽ വളരെ വ്യത്യസ്തമായ കഥയാണ് അങ്ങ് കേരളത്തിന്റെ മലബാർ പ്രദേശത്തു നിന്ന് വരുന്നത്.

മലപ്പുറം സ്വദേശിയായ യുവാവിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇയാളുടെ മുഖം കണ്ടാൽ അപ്പോ കാക്ക കൊത്തും. എന്തിനാണ് തന്നെ കാക്ക കൊത്താൻ വരുന്നതെന്ന് ഇതുവരെ ഇയാൾക്കറിയില്ല.

എന്തിനു പറയുന്നു യുവാവിന്റെ ശബ്ദം കേട്ടാൽ മതി കാക്ക പറന്നെത്താൻ. മകന്റെ തൊപ്പിവച്ച് പോയ അമ്മയ്ക്ക് വരെ കിട്ടി കാക്കയുടെ കൊത്ത്. വീട്ടിലിൽ നിന്ന് പുറത്തിറങ്ങാനാകാതെ കൂട്ടുകാരനോട് പരാതി പറയുകയാണ് യുവാവ്.

കാക്ക കൂട്ടിൽ കല്ലിട്ടതു കൊണ്ടാണ് തന്നെ കാക്ക കൊത്താൻ വരുന്നതെന്നാണ് നാട്ടുകാർ പറയുന്നതെന്നു ഇയാൾ പറയുന്നുണ്ട്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. നിന്റെ മുടി കണ്ടിട്ട് കാക്കകൂടാണെന്ന് വിചാരിച്ചു കാണും, സ്നേഹം കൊണ്ടാകും അങ്ങനെ നീളുന്നു കമന്റുകൾ.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Crow tries to attack young boy viral video trending