/indian-express-malayalam/media/media_files/2025/05/02/s8k2iBr0jl0Q4FVmjfpn.jpg)
Cristiano Ronaldo Photograph: (Screengrab)
Cristiano Ronaldo Al Nassr: എഎഫ്സി ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ ജാപ്പനിസ് ക്ലബാ കവസാക്കിക്ക് എതിരെ തോറ്റാണ് അൽ നസർ മടങ്ങിയത്. 2-3ന് ആയിരുന്നു അൽ നസറിന്റെ തോൽവി. അൽ നസറിന്റെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പെരുമാറിയ വിധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മത്സരം അവസാനിക്കാൻ ഏതാനും നിമിഷം മാത്രം ബാക്കിയുള്ളപ്പോൾ അൽ നസറിനെ സമനിലയിലെത്തിക്കാനുള്ള സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തി. ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് വലയിലാക്കാൻ റൊണാൾഡോയ്ക്ക് സാധിക്കുമായിരുന്നിട്ടും ഫിനിഷിങ്ങിൽ പോർച്ചുഗൽ താരത്തിന് പിഴച്ചു.
ഈ അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് ആലോചിച്ച് മൈതാന മധ്യത്ത് നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കാണിച്ച ആംഗ്യങ്ങളാണ് ആരാധകരിൽ ചിരി പടർത്തുന്നത്. ആ അവസരം നഷ്ടപ്പെടുത്തിയതിൽ റൊണാൾഡോ എത്രമാത്രം അസ്വസ്ഥനാണ് എന്ന് ഇതിൽ നിന്ന് വ്യക്തം. എന്നാൽ ആരാധകർ ഇത് ട്രോളാക്കി കഴിഞ്ഞു.
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എക്സിലുമെല്ലാം റൊണാൾഡോയുടെ ഈ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സൗദിയിൽ ഇങ്ങനെ ആണെങ്കിൽ മയാമിയിൽ ചെന്ന് എന്താണ് അവസ്ഥ എന്ന് നോക്കാൻ പറഞ്ഞ് റൊണാൾഡോ ആരാധകർ മെസി ഫാൻസിനെതിരെ തിരിച്ചടിക്കുന്നുമുണ്ട്.
Cristiano Ronaldo couldn't convert in the final moments of Al-Nassr's AFC Champions League semifinal loss 😐 pic.twitter.com/pYrZieX5y9
— CBS Sports Golazo ⚽️ (@CBSSportsGolazo) April 30, 2025
ഓരോ വർഷവും വെറുതെ അൽ നസർ 200 പൗണ്ട് അൽ നസർ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. ഈ ഘട്ടത്തിൽ ഫുട്ബോളിലും യുട്യൂബിലും റൊണാൾഡോയേക്കാൾ മികച്ചത് സ്പീഡ് ആണെന്നാണ് ഒരു ആരാധകന്റെ പ്രതികരണം. അൽ നസറിന് കിരീടം നേടണം എങ്കിൽ റൊണാൾഡോയെ പുറത്താക്കണം എന്നും അഭിപ്രായം ഉയരുന്നു.
Read More
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒളിയമ്പുമായി താരം; ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ
- റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം;റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കും
- Kerala Blasters: വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം; മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us