ക്രിക്കറ്റില്‍ ഓരോ റണ്‍സും വളരെ പ്രധാനപ്പെട്ടതാണ്. വെറും ഒരു റണ്‍സിന് മാത്രം അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമുകള്‍ നിരവധി തവണ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബൗണ്ടറിയിലേക്ക് പായുന്ന പന്തുകളെ എന്ത് വിലകൊടുത്തും തടുത്ത് നിര്‍ത്തേണ്ട ചുമതല ഓരോ ഫീല്‍ഡറും ഏറ്റെടുക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഈ പരിശ്രമത്തിന് ഫീല്‍ഡര്‍മാര്‍ കാഴ്ച്ചക്കാരുടെ പരിഹാസച്ചിരികള്‍ക്ക് പാത്രമാവാറുണ്ട്. എതിര്‍ ടീമിന്റെ കാണികളുടെ പരിഹാസങ്ങള്‍ക്ക് താരങ്ങള്‍ പലപ്പോഴും ഇരകളുമായിട്ടുണ്ട്. എന്നാല്‍ ഫീല്‍ഡ് ചെയ്യാനുളള ശ്രമത്തിനിടെ പാന്റ് ഊരിപ്പോയ താരങ്ങളുടെ നിമിഷങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഈ പട്ടികയില്‍ പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ