scorecardresearch

Viral Video: രാജ്യസ്നേഹം കൊണ്ടാണോ ക്യാച്ച് നഷ്ടമായത്? അതോ ആശയക്കുഴപ്പം കാരണമോ?

Catch Drop Viral Video: ഷോർട്ട് പിച്ച് പന്തിൽ ബാറ്റർക്ക് ടൈമിങ് തെറ്റിയപ്പോൾ പന്ത് സ്ക്വയർ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലേക്ക് ഉയർന്ന് എത്തി. ബോളറും മറ്റ് രണ്ട് ഫീൽഡർമാരും ക്യാച്ചെടുക്കാൻ ഓടി

Catch Drop Viral Video: ഷോർട്ട് പിച്ച് പന്തിൽ ബാറ്റർക്ക് ടൈമിങ് തെറ്റിയപ്പോൾ പന്ത് സ്ക്വയർ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലേക്ക് ഉയർന്ന് എത്തി. ബോളറും മറ്റ് രണ്ട് ഫീൽഡർമാരും ക്യാച്ചെടുക്കാൻ ഓടി

author-image
Sports Desk
New Update
Cricket Catch Viral reel

Viral Video: സിറ്ററുകൾ പോലും സഹതാരങ്ങളുമായുള്ള കൺഫ്യൂഷനിൽ നഷ്ടപ്പെടുത്തുന്നത് ക്രിക്കറ്റിൽ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് ഇടയിൽ അനായാസം പന്ത് കൈക്കലാക്കാമായിരുന്നിട്ടും മൂന്ന് ഫീൽഡർമാർ ഒരുമിച്ച് വന്ന് പരസ്പരം നോക്കി ഒരേ നിൽപ്പ് നിന്ന വിഡിയോ വൈറലായിരുന്നു. ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. 

Advertisment

ഷോർട്ട് പിച്ച് പന്തിൽ ബാറ്ററുടെ ടൈമിങ് തെറ്റിയപ്പോൾ, പന്ത് സ്ക്വയർ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലായി ഉയർന്നു പൊങ്ങി. ബോളറും മറ്റ് രണ്ട് ഫീൽഡർമാരും ആ ക്യാച്ചിനായി ഓടിയെത്തി. 
പക്ഷേ ആശയക്കുഴപ്പത്തിൽ ആ ക്യാച്ച് കളഞ്ഞുകുളിച്ചു. തൊട്ടുപിന്നാലെ സ്കൂളിൽ ദേശിയ ഗാനം പാടുന്നതും കേൾക്കാം. 

Also Read: Viral Video: നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

ഇതോടെ മൂന്ന് പേരും അതേ സ്ഥലത്ത് തന്നെ നിൽക്കുന്നത് വിഡിയോയിൽ കാണാം. 'ചിലപ്പോൾ അങ്ങനെ തന്നെ ആയിരിക്കും അല്ലെങ്കിൽ മൂന്ന് പേർ അങ്ങനെ നിൽക്കണോ,' ഈ ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവം വൈറലാവുകയും ചെയ്തു. ദേശിയ ഗാനം വന്നത് കൊണ്ടാണോ അതോ ആശയക്കുഴപ്പം കൊണ്ടാണോ ആ ക്യാച്ച് നഷ്ടപ്പെടുത്തിയത്?

Also Read: Viral Video: ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

20 ലക്ഷത്തോളം പേരാണ് ഈ വിഡിയോ കണ്ടത്. ബോൾ വിട്ടാലും വേണ്ടില്ല, രാജ്യസ്നേഹം വിട്ടൊരു കളിയില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സൂര്യൻ കണ്ണിൽ കുത്തിയതാവും... ധാക്ക ഇൻഡിപെൻഡൻസ് കപ്പ്‌ ഫൈനലിൽ ജവഗൽ ശ്രീനാഥിന്റെ ക്യാച്ച് പാക് ഫീൽഡ്ർസ് പിടിക്കാതെ വിട്ടപോലെ തന്നെ,' ഇങ്ങനെയാണ് മറ്റ് കമന്റുകൾ.

Also Read: Viral Video: 'കിറ്റ്കാറ്റ്' ആണോ? പൂച്ച സാറിന് ചോദിക്കാൻ ആരുമില്ലെന്ന് കരുതിയോ!

"പ്രധാനപ്പെട്ട വിക്കറ്റുകളിലേതെങ്കിലുമാണ് ഈ നഷ്ടപ്പെടുത്തിയത് എങ്കിൽ അവൻ എതിർ ടീമിനെ പിന്നെ അടിച്ചു തകർത്തിട്ടുണ്ടാവും. ചിലപ്പോൾ ഒന്നും ചെയ്യാതെയുമിരിക്കൂ. കാലങ്ങൾ ആയിട്ട് നടന്ന് വരുന്ന സംഭവം," ഇങ്ങനെയാണ് പ്രതികരണങ്ങൾ വന്നത്. 

Read More: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

Cricket Viral Video cricket news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: