scorecardresearch
Latest News

സംസ്കൃതത്തില്‍ ക്രിക്കറ്റ് കമന്ററി; കയ്യടിച്ച് പ്രധാനമന്ത്രിയും, വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ പങ്കുവയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തു

സംസ്കൃതത്തില്‍ ക്രിക്കറ്റ് കമന്ററി; കയ്യടിച്ച് പ്രധാനമന്ത്രിയും, വീഡിയോ

ഇന്ത്യയില്‍ ക്രിക്കറ്റ് കേവലമൊരു കായിക ഇനം മാത്രമല്ല, ഭൂരിഭാഗം ജനങ്ങളുടേയും ജീവിതത്തിന്റെ ഭാഗം കൂടിയാണ്. കളിക്കാവശ്യമായ സ്ഥലമില്ലെങ്കിലും പുതിയ നിയമങ്ങള്‍ ചിട്ടപ്പെടുത്തി ക്രിക്കറ്റ് കളിക്കുന്നവരാണ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമുള്ള കുട്ടികളും മുതിര്‍ന്നവരുമെല്ലാം.

എന്നാല്‍ കര്‍ണാടകയിലെ തെരുവില്‍ നടന്ന ഒരു ക്രക്കറ്റ് കളിയാണ് പ്രത്യേക കാരണത്താല്‍ ശ്രദ്ധ നേടുന്നത്. അത് മറ്റൊന്നുമല്ല കളിയുടെ കമന്ററിയാണ്. സംസ്കൃതത്തിലായിരുന്നു കമന്ററി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദനവുമായി എത്തുകയും ചെയ്തു.

കുറച്ച് കുട്ടികള്‍ ചേര്‍ന്ന ഇരുവശങ്ങളിലും കെട്ടിടങ്ങളുള്ള ഇടുങ്ങിയ സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഒരാള്‍ സംസ്കൃതത്തില്‍ കമന്ററി പറയുന്നതും കേള്‍ക്കാന്‍ സാധിക്കും. കര്‍ണാടകയിലെ ഹുബ്ബല്ലി നഗരത്തിലുള്ള ലക്ഷ്മി നാരായണ എന്ന വ്യക്തിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചത്.

കേവലം കമന്ററി പറയുക മാത്രമല്ല യുവാവ് ചെയ്യുന്നത്. കളികാണാന്‍ ബാല്‍ക്കണികളില്‍ നിന്നവരോട് ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലം ഏതെന്ന കാര്യം വീഡിയോയില്‍ വ്യക്തമല്ല. സംസ്കൃതവും ക്രിക്കറ്റുമെന്നാമ് വീഡിയോയുടെ ക്യാപ്ഷന്‍.

വളരെ ഹൃദ്യമായ കാഴ്ചയാണ്. ഈ പരിശ്രമത്തിന് പിന്നിലൂള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Cricket commentary in sanskrit goes viral