വിവാഹദിനം ഓരോരുത്തരുടെയും ജീവിതത്തിൽ എന്നെന്നും ഓർക്കപ്പെടുന്ന ഒന്നാണ്. ഇവിടെയിതാ വിവാഹ ജീവിതത്തിലെ തങ്ങളുടെ ആദ്യ രാത്രി എന്നെന്നും ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുകയാണ് വധുവും വരനും. യുഎകെയിൽനിന്നുളള വധൂവരന്മാരാണ് തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്ത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിന് പറ്റിയ വീഡിയോഗ്രാഫറെ കണ്ടുപിടിക്കാൻ പരസ്യവും നൽകിയിട്ടുണ്ട്.

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാൻ പ്രൊഫഷണലായ വീഡിയോഗ്രാഫറെയാണ് ഇരുവരും തിരയുന്നത്. 2016 ൽ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെയും കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവരും പരസ്യം നൽകാൻ തീരുമാനിച്ചത്.

ബാർക് ഡോട് കോം വെബ്സൈറ്റിലാണ് ആദ്യരാത്രി ഷൂട്ട് ചെയ്യാൻ വീഡിയോഗ്രാഫറെ തിരയുന്നതായി പരസ്യം നൽകിയിരിക്കുന്നത്. രാത്രി 1 മണി മുതൽ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,80000 ഇന്ത്യൻ രൂപ) നൽകുമെന്നും പറയുന്നു.

ബാർക് ഡോട് കോമിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽനിന്ന്

”ഒരു ദിവസം മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞാനും എന്റെ ഭാവി വധുവും വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആദ്യ രാത്രി ഷൂട്ട് ചെയ്യാൻ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെ ഞങ്ങൾക്ക് കണ്ടെത്താനായില്ല. ചിലരെ കണ്ടെങ്കിലും അവർ ഞങ്ങൾക്ക് കംഫർട്ടബിളായി തോന്നിയില്ല. പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങൾ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങൾക്ക് മാത്രം കാണാൻ വേണ്ടിയുളളതാണ്” പരസ്യത്തിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ