Latest News

പാത്രം കൊട്ടിയപ്പോൾ വൈറസ് എവിടെപോയി? അതറിയാനാണല്ലോ ടോർച്ചടിക്കുന്നെ; ചിരിയുണർത്തി കൊറോണ ട്രോളുകൾ

സിനിമ മീമുകളും പരസ്യങ്ങളും ലോകനേതാക്കളും വരെ ട്രോളുകളിലെ കഥാപാത്രങ്ങളായി. ചില വീഡിയോ ട്രോളുകളും ജനശ്രദ്ധ നേടി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക തൊഴിൽ മേഖലകളും നിശ്ചലമാണ്. എന്നാൽ ലോക്ക്ഡൗൺ സോഷ്യൽ മീഡിയയെ കൂടുതൽ സജീവമാക്കുന്ന കാഴ്ചയാണ് നിലവിൽ. പ്രത്യേകിച്ച് ട്രോളന്മാർക്ക് ഇത് വളരെ തിരക്കിട്ട ദിനങ്ങളാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകൾക്ക് വലിയ ജനപ്രീതിയാണുള്ളത്. ഒപ്പം കുറച്ച് രാഷ്ട്രീയവും കൂടെ ചേർത്താൽ പൊളിക്കും. പ്രാധനമന്ത്രിയുടെ ഐക്യദീപവും ട്രോളന്മാർക്ക് ഒരു പ്രധാന വിഷയമായിരുന്നു.

നിരവധി ട്രോളുകളാണ് ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലായത്. സിനിമ മീമുകളും പരസ്യങ്ങളും ലോകനേതാക്കളും വരെ ട്രോളുകളിലെ കഥാപാത്രങ്ങളായി. ചില വീഡിയോ ട്രോളുകളും ജനശ്രദ്ധ നേടി.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Coronavirus trending trolls on pm narendra modis announcement to light lamps

Next Story
വേദനിക്കുന്ന ഒരമ്മയെ ട്വിറ്റർ സ്നേഹം കൊണ്ട് മൂടിയപ്പോൾHappy Birthday Rochelle
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express