ലോക്ക്ഡൗൺ ലംഘനം തടയാൻ തമിഴ് നാട് പൊലീസിന്റെ വേറിട്ട വഴി- വീഡിയോ

ലോക്ക്ഡൗൺ ലംഘിച്ച യുവാക്കൾ മഹാമാരിയുടെ ഗൗരവം തിരിച്ചറിഞ്ഞുവെന്ന് പൊലീസ് പറയുന്നു

corona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, video, വീഡിയോ, corona video, കൊറോണ വീഡിയോ, police, പൊലീസ്, viral, വൈറൽ, viral video,വൈറൽ വീഡിയോ, , police viral video, പൊലീസ് വൈറൽ വീഡിയോ, tamilnadu, tamil nadu തമിഴ് നാട്, thiruppur,തിരുപ്പൂർ, Covid-19 death, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം
തിരുപ്പൂർ പൊലീസിന്റെ വീഡിയോയിൽ നിന്ന്

കോയമ്പത്തൂർ: കോവിഡ് ലോക്ക്ഡൗൺ ലംഘനങ്ങൾക്കെതിരായ ബോധവൽക്കരണത്തിനായി തമിഴ് നാട്ടിലെ തിരുപ്പൂർ പൊലീസ് തയ്യാറാക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ഹെൽമറ്റോ മാസ്കോ ധരിക്കാതെ ഒരു ബൈക്കിൽ യാത്രചെയ്ത മൂന്ന് യുവാക്കളെ പൊലീസ് പിടികൂടുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

യുവാക്കളെ ചോദ്യം ചെയ്യുന്ന പൊലീസ് അവർ അത്യാവശ്യ കാര്യങ്ങൾക്കല്ല പുറത്തിറങ്ങിയതെന്ന് മനസ്സിലാക്കുകയും തുടർന്ന് തൊട്ടടുത്തുള്ള ആംബുലൻസിന് സമീപത്തേക്ക് കൊണ്ടു പോവുകയും ചെയ്യുന്നതാണ് വീഡിയോയുടെ ആദ്യ രംഗങ്ങളിലുള്ളത്. തുടർന്ന് ആംബുലൻസിനകത്തേക്ക് യുവാക്കളെ പൊലീസ് തള്ളിവിടുന്നു.

Also Read: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതനെന്ന് സംശയിച്ച് 34 കാരനെ ആക്രമിച്ചു

ആംബുലൻസിനകത്ത് മുഖം മൂടി ധരിച്ചിരിക്കുന്ന മറ്റൊരാളുമുണ്ടായിരുന്നു. അയാൾ  കോവിഡ് രോഗിയാണെന്ന് പൊലീസ് യുവാക്കളോട് പറയുന്നു. ഇതുകേട്ട യുവാക്കൾ ആംബുലൻസിന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയും ചെയ്യുന്നു.

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ഭീഷണിയെക്കുറിച്ചും ലോക്ക്ഡൗൺ നിർദേശങ്ങളെക്കുറിച്ചും സംസാരിക്കുന്നതും പൊലീസ് പിടികൂടിയ മൂന്നു യുവാക്കളും മാസ്ക് ധരിച്ച് പിറകിൽ നിൽക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ ആംബുലൻസിൽ കോവിഡ് രോഗിയായി അഭിനയിച്ച യുവാവ് യഥാർത്ഥ കോവിഡ് രോഗിയല്ലെന്ന് വീഡിയോയിൽ പൊലീസ് വിശദീകരിക്കുകയും ചെയ്യുന്നു.

ലോക്ക്ഡൗൺ ലംഘിച്ച യുവാക്കൾ കോവിഡ് മഹാമാരിയുടെ ഗൗരവം തിരിച്ചറിഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥ ജി പളനിയമ്മാൾ വീഡിയോയിൽ പറയുന്നു. ജനങ്ങൾ വീട്ടിലിരക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

കോവിഡ് മഹാമാരിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കനാണ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയതെന്ന് തിരുപ്പൂർ പൊലീസ് പറഞ്ഞു. തമിഴ് നാട്ടിൽ ഇതുവരെ ലോക്ക്ഡൗൺ ലംഘനത്തിന് 2, 81, 975 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്. 2,99, 108 പേർ അറസ്റ്റിലാവുകയും 2, 52, 943 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2.91 കോടി രൂപയാണ് ലോക്ക്ഡൗൺ ലംഘനം നടത്തിയവരിൽനിന്ന് പിഴയിനത്തിൽ ഈടാക്കിയത്.

Also Read: യുകെയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ പരീക്ഷിച്ചു തുടങ്ങി

രാജ്യത്ത് കോവിഡ് -19 ബാധിതരുടെ എണ്ണത്തിൽ ആറാമതാണ് തമിഴ് നാട്. 1683 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയത്. ഇതിൽ 752 പേർ രോഗമുക്തി നേടി. 20 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 23452 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 723 പേർ മരിക്കുകയും 4814 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

Read More: Watch: Tamil Nadu police’ novel way of teaching lesson to lockdown violators goes viral

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Coronavirus tamil nadu police lockdown video viral

Next Story
ഈ ചിത്രത്തിൽ നിങ്ങൾക്ക് എത്ര കടുവകളെ കാണാം?
The moderation of comments is automated and not cleared manually by malayalam.indianexpress.com