കൊറോണ ഭീതിയിലാണ് ലോകമിന്ന്. വികസിത/വികസ്വര രാജ്യങ്ങൾ എന്ന വ്യത്യാസമൊന്നുമില്ലാതെ എല്ലായിടത്തും രോഗം പടർന്നുകൊണ്ടിരിക്കുമ്പോൾ അതീവ ജാഗ്രതയിലാണ് ജനങ്ങൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിൽ മാത്രം ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയെ കുറിച്ചുള്ള ബോധവത്കരണ സന്ദേശങ്ങളും എടുക്കേണ്ട മുൻകരുതലുകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് സർക്കാരും ആരോഗ്യവിദഗ്ധരുമെല്ലാം. കൊറോണയെ പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളുമായി കേരള പൊലീസും രംഗത്തുണ്ട്. കേരള പൊലീസ് ഒരുക്കിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

സിനിമയിലെ ജനപ്രിയനായകരെയും ട്രോൾ കഥാപാത്രങ്ങളെയും ചേർത്തുവെച്ചാണ് കേരള പൊലീസ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more: ആരോഗ്യരംഗത്ത് വേറെ ലെവൽ; കേരളത്തെ വാനോളം പുകഴ്‌ത്തി ബിബിസി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook