scorecardresearch
Latest News

ആൽപ്സ് പർവത നിരയിൽ ഇന്ത്യൻ പതാക; കോവിഡ് -19 ഭീഷണിക്കെതിരായ പോരാട്ടത്തിന് പിന്തുണ

സെർമാറ്റ് ടൂറിസം വകുപ്പിന് നന്ദിയറിയിക്കുന്നതായി സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസി

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, Indian Flag, ഇന്ത്യൻ പതാക, Alps,ആൽപ്സ്, Mountain, പർവത നിര, പർവതം, പർവ്വതം, പർവ്വത നിര, മലനിര, Matterhorn, മാറ്റർഹോൺ, Switzerland, സ്വിറ്റ്സർലൻഡ്, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona live,coronavirus update,coronavirus latest, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam,, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി:ഇന്ത്യൻ പതാകയുടെ നിറമണിഞ്ഞ് സ്വിറ്റ്സർലൻഡിലെ മാറ്റർഹോൺ പർവതം. കോവിഡ് -19 രോഗ വ്യാപനത്തിനെതിരേ പോരാടുന്ന എല്ലാ ഇന്ത്യക്കാർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ആൽപ്സ് പർവത നിരയുടെ ഭാഗമായ മാറ്റർഹോണിൽ ത്രിവർണ പതാകയുടെ നിറത്തിലുള്ള പ്രകാശം പതിപ്പിച്ചതെന്ന് സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വിറ്റ്സർലൻഡിലെ സെർമാറ്റിലാണ് മാറ്റർഹോൺ പർവതം. സെർമാറ്റ് ടൂറിസത്തിന് നന്ദി യറിയിക്കുന്നതാും സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.

പർവതത്തിന്റെ ഒരു കിലോമീറ്ററിലധികം പ്രദേശത്തായാണ് ഇന്ത്യൻ പതാകയുടെ നിറങ്ങൾ പ്രൊജക്ട് ചെയ്തിരിക്കുന്നത്. സെർമാറ്റ് ടൂറിസം വകുപ്പും ഇന്ത്യയിലെ സ്വിസ് എംബസിയുമാണ് പ്രകാശം പതിച്ച മലനിരയുടെ ചിത്രങ്ങൾ ട്വിറ്ററീലൂടെ പുറത്തുവിട്ടത്.

സ്വിറ്റ്സർലൻഡിലെ മാറ്റർഹോൺ പർവതം ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞപ്പോൾ. കോവിഡ് -19 ഭീഷണിയുടെ ഈ സമയത്തെ അതിജീവിക്കുന്ന…

Posted by IEMalayalam on Saturday, 18 April 2020

പ്രശസ്ത സ്വിസ് ലെെറ്റ് ആർട്ടിസ്റ്റ് ഗെരി ഹോഫ്സെറ്ററാണ് മാറ്റർഹോണിൽ പ്രകാശ വിന്യാസം നടത്തി കോവിഡ്-19മായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്. ചെെന, ഫ്രാൻസ്, ജർമനി, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ പതാകകളും ഹോഫ്സെറ്റിൻറെ കോവിഡ് -19 കലാ പരമ്പരയുടെ ഭാഗമായി പർവതത്തിൽ പ്രൊജക്ട് ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവർതനങ്ങളിൽ പങ്കാളികളായവർക്കുള്ള ആദരവും ആശ്വാസ സന്ദേശങ്ങളും പ്രകാശ വിന്യാസത്തിലൂടെ ഹോഫ്സെറ്റ് ഇതിനകം പങ്കുവയ്ക്കുകയും ചെയ്തു.

ഈ പ്രകാശ വിന്യാസത്തിലൂടെ പ്രതീക്ഷയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശമാണ് തങ്ങൾക്ക് പങ്കുപവയ്ക്കാനുള്ളതെന്ന് സെർമാറ്റ് ടൂറിസത്തിന്റെ വെബ്സെെറ്റിൽ പറയുന്നു.” ഈ കടുപ്പമേറിയ കാലത്ത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയും ഐക്യദാർഢ്യമറിയിക്കുകയുമാണ് സെർമാറ്റ് ചെയ്യാൻ ശ്രമിക്കുന്നത്. കഷ്ടപ്പെടുന്ന എല്ലാവരോടും ഐക്യപ്പെടുന്നു. പ്രതിസന്ധി തരണം ചെയ്യാൻ സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു”- സെർമാറ്റ് ടൂറിസം വകുപ്പ് പ്രതികരിച്ചു.

Read More: Switzerland’s Matterhorn lit up with Indian flag to show solidarity against Covid-19

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Coronavirus matterhorn lit up with indian flag to show solidarity