ജയ്പൂർ: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി ജയ്പൂർ പോലിസ്. ലോക്ക് ഡൗൺ ലംഘിക്കുന്നവരെ ഒരു റൂമിലടച്ചിട്ട് മസകലി റീമിക്സ് തുടർച്ചയായി കേൾപ്പിക്കുമെന്നാണ് പിങ്ക് സിറ്റിയിലെ പൊലീസിന്റെ ഭീഷണി. “നിങ്ങൾ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ ഒരു റൂമിലടച്ചിടും എന്നിട്ട് മസകലി 2.0 ലൂപ്പ് ചെയ്ത് പ്ലേ ചെയ്യും”- ജയ്പൂർ പോലിസ് ട്വീറ്റ് ചെയ്തു.

‘ഡല്‍ഹി 6’ എന്ന ചിത്രത്തിലെ ഗാനമായ ‘മസകലി’യുടെ റീമിക്സ് പതിപ്പ് ‘മസകലി’ 2.0 എന്ന പേരിൽ അടുത്തിടെ പുറത്തിറക്കിയിരുന്നു.ടി-സീരീസാണ് യൂട്യൂബിലൂടെ ഗാനം പുറത്തുവിട്ടത്. തനിഷ്ക് ബാഗ്ചിയാണ് റീമിക്സ് ചെയ്ത് ഗാനം പുനഃസൃഷ്ടിച്ചത്. തുള്‍സി കുമാറും, സജിത് ടണ്ഠനുമാണ് ഗായകർ. റീമിക്സ് ഗാനത്തിന്റെ വീഡിയോയില്‍ ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് അഭിനയിച്ചത്.

Also Read: മികച്ച പാട്ടുകൾക്ക് പിന്നിൽ വലിയ അധ്വാനമുണ്ട്; ‘മസക്കലി’ റീമിക്സിനെതിരെ എ.ആർ റഹ്മാൻ

രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ സംവിധാനത്തില്‍ 2009 ലാണ് ‘ഡല്‍ഹി 6’ പുറത്തിറങ്ങിയത്.ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിഷേക് ബച്ചനും സോനം കപൂറുമാണ് മസകലി ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. എആർ റഹ്മാൻ സംവിധാനം ചെയ്ത പാട്ട് മോഹിത് ചൗഹാനായിരുന്നു ആലപിച്ചത്.

റീമിക്സിനെതിരേ നിരവധി പേർ വിമർശനമുന്നയിച്ചിരുന്നു. എളുപ്പവഴിയിലല്ല ഒരു പാട്ട് ചിട്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് മസകലിയുടെ ഒറിജിനൽ പതിപ്പിന്റെ യൂട്യൂബ് ലിങ്ക് എആർ റഹ്മാൻ ഫേസ്ബു്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യഥാർഥ മസകലി ആസ്വദിക്കൂ എന്നു പറഞ്ഞാണ് എആർ റഹ്മാൻ ഈ പോസ്റ്റ് പങ്കുവച്ചത്.

Enjoy the original #Masakali
//bit.ly/OGmasakali

#RakeyshOmMehra Prasoon Joshi #MohitChauhan

Posted by A.R. Rahman on Wednesday, 8 April 2020

“എളുപ്പവഴികളില്ല. ശരിയായ രീതിയിലുള്ള ഒരുക്കം, ഉറക്കമില്ലാത്ത രാത്രികള്‍, എഴുത്തുകാര്‍, 200 ലേറെ സംഗീതജ്ഞര്‍, 365 ദിവസം നീളുന്ന തലപുകയ്ക്കല്‍ തുടങ്ങിയവ ഒത്തുചേരുമ്പോഴാണ് ഒരു പാട്ട് തലമുറകളെ അതിജീവിക്കുന്നത്. സംവിധായകരുടെ സംഘം, സംഗീത സംവിധായകന്റെ, ഗാന രചയിതാവിന്റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമമില്ലാതെ പണിയെടുത്ത സിനിമാ സംഘം.. സ്നേഹം, പ്രാർഥനകൾ,”- എന്നും അദ്ദേഹം കുറിച്ചു

മസകലിയുടെ റീമിക്സ് പതിപ്പിൽ വലിയ കാര്യമില്ലെന്ന് മോഹിത് ചൗഹാനും പ്രതികരിച്ചു. ഡൽഹി 10നായി താൻ പാടിയ ട്രാക്കുമായി പോലും റീമിക്സിന് ബന്ധമില്ലെന്നും ചൗഹാൻ പറയുന്നു. യൂട്യൂബിൽ റീമിക്സ് വീഡിയോയുടെ കമന്റ് ബോക്സിലും ധാരാളം കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.ഒരു പാട്ടിനെ ഇത്തരത്തില്‍ നശിപ്പിക്കരുതെന്നതടക്കമുള്ള വിമർശനങ്ങളാണ് കമന്റ് ബോക്സിൽ കൂടുതലും.

Read in English: Jaipur Police ‘threat’ to lockdown violators: Will put you in a room and play Masakali 2.0

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook