അമരാവതി: കോവിഡ്-19 നെതിരായ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം പങ്കുചേർന്ന് വനിതാ ഐഎഎസ് ഓഫീസർ. ആറു മാസത്തെ പ്രവസാവധി റദ്ദാക്കി ഒരു മാസം പ്രായമുളള കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ല.

Read Also: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവെന്ന് കേന്ദ്രം, പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താൻ നീക്കം

കൈകുഞ്ഞുമായി ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ശ്രിജനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാർ എന്ന ടിറ്റർ ഉപയോക്താവാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഐഎഎസ് ഓഫീസറെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ജോലിക്കിടയിലും കുഞ്ഞിന്റെ സുരക്ഷിതത്വത്തിനുവേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ശ്രിജിന പറഞ്ഞു. വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പമുളളതെന്നും പാലൂട്ടുന്നതിനും പരിചരണത്തിനും തനിക്ക് കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. 2013 ലെ ഐഎഎസ് ബാച്ചുകാരിയാണ് ശ്രിജിന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook