കഴിഞ്ഞ രണ്ട് ഓണങ്ങളും പ്രളയം കൊണ്ടുപോയപ്പോൾ ഇക്കുറി വില്ലനായത് കൊറോണയാണ്. ആഘോഷങ്ങൾക്ക് അതിരിട്ട് ശരീരംകൊണ്ട് അകന്നും മനസുകൊണ്ട് അടുത്തുമാണ് ഇക്കുറി നമ്മൾ മലയാളികൾ ഓണം ആഘോഷിക്കുന്നത്.

Read More: ‘ചെമ്പല്ലി കരിമീൻ ചെമ്മീനോ…’; പൊളിയാണ് ഈ അറബിയുടെ പാട്ടും മലയാളവും

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് സർക്കാർ ആവർത്തിച്ചു പറയുന്ന കാര്യങ്ങളിൽ ഒന്ന് മാസ്ക് ഉപയോഗമാണ്. എത്ര വലിയ ആഘോഷമായാലും മാസ്ക് ഉപയോഗിക്കണം. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. മലയാളം കോമഡി എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇതേക്കുറിച്ച് രസകരമായൊരു വീഡിയോയാണ് വന്നിട്ടുള്ളത്.

 

View this post on Instagram

 

. . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post. Just send a message or leave a comment here, I will remove this post myself. Thank you FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #arjun #Malayalamcomedy #kerala #Kochi #keralaa #pathanamthitta #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash

A post shared by Malayalam (@malayalamcomedyy) on

തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ നാട്ടിലെത്തുന്ന മാവേലി. ഇവിടെ കൊറോണയാണെന്നോ ശാരീരിക അകലം പാലിക്കണമെന്നോ മാസ്ക് വെക്കണമെന്നോ ഒന്നും മാവേലിക്കറിയില്ല. ഒരു കൊല്ലത്തിന് ശേഷം പാതാളത്തിൽ നിന്നും പുറത്തുകടക്കുകയല്ലേ.

ഭൂമിയിലെത്തിയ മാവേലി വളരെ സന്തോഷത്തിൽ ഡാൻസൊക്കെ കളിച്ച് പ്രജകളെ കാണാൻ ഒരുങ്ങുമ്പോളാണ് പെട്ടെന്നൊരു തുമ്മൽ. തുമ്മിക്കഴിഞ്ഞ് മാവേലി കണ്ണു തുറന്ന് നോക്കുമ്പോൾ ദാ പിന്നിലൊരു ആംബുലൻസും ചുറ്റും രണ്ട് ആരോഗ്യ പ്രവർത്തകരും. പിന്നെ ഒന്നും പറയേണ്ട. എല്ലാവരും കൂടി പിപിഇ കിറ്റുമിട്ട് പിടിച്ച് വലിച്ച് മാവേലിയെ ആംബുലൻസിൽ കയറ്റി.

പണ്ട് കേരളം ഭരിച്ചിരുന്ന മാവേലിയാണ്. പക്ഷെ കൊറോണയ്ക്ക് മാവേലിയെന്നോ സാധാരണക്കാരൻ എന്നോ ഒന്നും നോട്ടമില്ല. അതുകൊണ്ട് സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ച് ഓണം ആഘോഷിച്ചാൽ നമുക്കും നല്ലത്, നാടിനും നല്ലത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook