കൊറോണ ബോധവത്കരണ വീഡിയോകളുടെയും ഹാൻഡ് വാഷ് വീഡിയോകളുടെയും പ്രളയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. സെലബ്രിറ്റികളും സാധാരണക്കാരും അടങ്ങുന്ന വലിയൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും തങ്ങളാൽ ആവുന്ന രീതിയിൽ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സ്റ്റാർക്ക് ടീമിന്റെ ഹാൻഡ് വാഷ് മ്യൂസിക് വീഡിയോയും കൗതുകമുണർത്തുന്നൊരു കാഴ്ചയാണ്.

സർക്കാരിനൊപ്പം ചേർന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് സിനിമാലോകവും. നടിയും അവതാരകയുമായ പേളി മാണിയുടെ വേറിട്ടൊരു കൊറോണ സന്ദേശവും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. ഒരു കാർട്ടൂൺ കഥാപാത്രത്തിനെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് പേളി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സർക്കാർ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്നിന് തുടക്കം കുറിച്ചു കൊണ്ട് മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ തുടങ്ങി നിരവധിയേറെ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. മികച്ച പിന്തുണയാണ് ഈ കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more: ഗോവിന്ദൻ കുട്ടി അന്നാ ചെയ്തത് ശരിയായില്ല; വേറിട്ട കൊറോണ ബോധവത്കരണവുമായി അജു വർഗീസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook