Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

അല്ലിക്ക് ആഭരണമെടുക്കാൻ ഇപ്പോൾ പോവേണ്ട, ഗംഗയേയും പറഞ്ഞ് മനസ്സിലാക്കി കേരളപൊലീസ്; വീഡിയോ

വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്ന സന്ദേശം

stay home corona virus troll

കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ഏർപ്പാടാക്കിയ ലോക്ക് ഡൗണിനോട് സഹകരിക്കണമെന്ന് സർക്കാറും പൊലീസുമെല്ലാം നിരന്തരം ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

‘മണിചിത്രത്താഴി’ൽ ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള വീഡിയോ ആണ് ബോധവത്കരണ സന്ദേശത്തിനായി പൊലീസ് തിരഞ്ഞെടുത്തിരിക്കുന്നത്. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് വീഡിയോ മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ പൊതുഗതാഗതമോ സ്വകാര്യ ബസുകളോ ഇല്ല. ഓട്ടോ ,ടാക്സി സർവീസുകൾ അവശ്യ സാധനങ്ങളും സേവനങ്ങളും ഉറപ്പുവരുത്താൻ മാത്രം അനുവദിക്കും. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ അടക്കം രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.

മെഡിക്കൽ ഷോപ്പുകൾക്ക് സമയക്രമം ബാധകമല്ല. അവശ്യസാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നതല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണ് ഉത്തരവ്. എന്നാൽ ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു.

Read more: നഞ്ചിയമ്മയുടെ കിടിലൻ പാട്ടും പൊലീസുകാരുടെ ബോധവത്കരണ ഡാൻസും; വീഡിയോ

പെട്രോൾ പമ്പുകൾ, എൽപിജി വിതരണം എന്നിവ തടസ്സപ്പെടില്ല. ആശുപത്രികൾ സാധാരണ പോലെ പ്രവർത്തിക്കും. ജലം,വൈദ്യുതി, ടെലികോം സേവനങ്ങൾ തടസ്സപെടില്ല. സർക്കാർ ഓഫീസുകൾ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തി പ്രവർത്തിക്കും. ബാറുകൾ അടച്ചിടും. ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിരീക്ഷണത്തിലാകും വിൽപന.

സംസ്ഥാന അതിർത്തികളെല്ലാം അടച്ചിടും, പൊതുഗതാഗതങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ ആരാധന ചടങ്ങുകളും ഒഴിവാക്കുമെന്നും അവശ്യസാധനങ്ങളും മരുന്നുകളും വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ലെന്നും എന്നാൽ ഹോം ഡെലിവറി ആകാമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Corona virus covid 19 lockdown kerala police video

Next Story
ഞങ്ങൾ ഹാപ്പിയായി വീട്ടിലിരിക്കുന്നു; ഇറ്റലിയിൽ നിന്നും ഒരു കോവിഡ് ബാധിതൻCoronavirus, കൊറോണ വൈറസ്, കോവിഡ് 19, covid 19, covid 19 infected, italy, ഇറ്റലി, keralite, മലയാളി, കേരളീയൻ, ടിനു എൻ സിമി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com