കൊറോണ വൈറസിനെതിരെ ബോധവൽക്കരണ സന്ദേശവുമായി കൈകോർത്തിരിക്കുകയാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും. പുരാണ കഥകളെ പശ്ചാത്തലമാക്കിയ തുളളൽക്കഥകളിലൂടെ സമൂഹത്തിലെ തിന്മകളെ സർഗാത്മകമായി വിമർശിച്ച കുഞ്ചൻ നമ്പ്യാരുടെ ജന്മനാട്ടിൽ കോവിഡ്-19 രോഗവ്യാപനത്തിനുളള മുൻകരുതലായുളള കലാമണ്ഡലം വിഷ്ണുവിന്റെ ബോധവൽക്കരണ തുളളൽ അവതരണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Read Also: തേച്ചില്ലേ നിങ്ങൾ? തേച്ചില്ലേ നിങ്ങൾ? കോവിഡിനെ ‘തേയ്ക്കാനു’ള്ള എളുപ്പവഴി; വീഡിയോ

സർക്കാർ നൽകുന്ന നിർദേശങ്ങളും ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകളും കുറിക്കു കൊളളുന്ന തരത്തിൽ നർമ്മം കലർത്തിയാണ് വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നതും വിഷ്ണുവാണ്. വിഷ്ണുവിന്റെ ഈ വ്യത്യസ്ത രീതിയിലുളള ബോധവൽക്കരണ സന്ദേശത്തിന് പിന്തുണ നൽകിയ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുളളത്. ഇതിലും ലളിതമായി മുൻകരുതലുകൾ ജനങ്ങളിൽ എത്തിക്കാൻ സാധിക്കില്ലെന്നത് തീർച്ചയാണെന്നാണ് ഒരാളുടെ കമന്റ്.

രചന, സംവിധാനം, അവതരണം എന്നിവ നിർവഹിച്ചിരിക്കുന്നത് കലാമണ്ഡലം വിഷ്ണു എം.ഗുപ്തയാണ്. വായ്പാട്ട്-കലാമണ്ഡലം പ്രസമൺ, മൃദംഗം-കലാമണ്ഡലം സജിത്ത് ബാലകൃഷ്ണൻ. ചിത്രീകരണം-ശ്രീഹരി അഴിയന്നൂർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook