ഏതു ദുരന്തമുഖത്തും കർമ്മനിരതരാവുന്നവരാണ് പൊലീസ് സേന. കോവിഡ് 19 വൈറസിന്റെ വ്യാപനം തടയാൻ സർക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം തോളോട് തോൾ ചേർന്ന് പൊലീസുമുണ്ട്. രോഗികളുമായി സമ്പർക്കത്തിൽ കഴിഞ്ഞവരെ കണ്ടെത്താനും അടിയന്തിരസഹായങ്ങൾ ഉറപ്പാക്കാനുമൊക്കെ 24 മണിക്കൂറും പൊലീസ് സഹായമുണ്ട്.

‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പെയിനിന്റെ ഭാഗമായി ഒരു ബോധവത്കരണ വീഡിയോയും പൊലീസ് പുറത്തുവിട്ടിരിക്കുന്നു. “പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, പ്രവർത്തിക്കാം നമുക്കൊരുമിച്ച്. കേരളാപോലീസ് ഒപ്പമുണ്ട്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മാസ്ക് ധരിച്ച ഒരു പറ്റം പൊലീസുകാർ ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ഫലപ്രദമായ ഹാൻഡ് വാഷ് രീതി പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ നഞ്ചിയമ്മ പാടിയ നാടൻപാട്ടും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. പാട്ടിനൊപ്പം താളാത്മകമായി ചുവടുവെയ്ക്കുകയാണ് പൊലീസുകാർ.

Read more: അയ്യോ എന്റെ റൂട്ട് മാപ്പ്, തലയിൽ കൈവച്ച് ഭഗീരഥൻപിള്ള; കൊറോണകാലത്തും ചിരിപടർത്തി സോഷ്യൽ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook