പല തരം വിവാഹാഭ്യർത്ഥനകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.​ എന്നാൽ അൽപ്പം നാടകീയ മൂഹുർത്തങ്ങൾ നിറഞ്ഞ ഒരു വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ഹിറ്റായിരിക്കുന്നത്.

ന്യുയോർക്കിലെ ടൈം സ്ക്വയറിൽ നടന്ന വിവാഹാഭ്യർത്ഥനയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിഹാഹാഭ്യർത്ഥന നടത്തുന്നതിന്റെ ഇടയിൽ കാമുകന്റെ കൈയ്യിലിരുന്ന മോതിരം മാൻഹോളിന്രെ ഗ്രില്ലിലൂടെ താഴേക്ക് വീഴുകയായിരുന്നു. കാമുകൻ മോതിരം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും, പരാജയപ്പെടുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുകയുണ്ടായി.

ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് മോതിരം വീണ്ടെടുക്കുകയും മോതിരത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മോതിരത്തിന്റെ ഉടമയെ കണ്ടെത്തുന്നതിനായി സഹായിക്കാനും ആവശ്യപ്പെട്ടിരുന്നു. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കം നൂറുകണക്കിന് ആളുകൾ പൊലീസിന്റെ ട്വീറ്റ് പങ്കുവച്ചു.

എന്തായാലും മോതിരം ഉടമകളുടെ കൈകളിലെത്തി. ന്യൂയോർക്ക് പൊലീസിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ജോൺ ഡ്രെണനും, ഡാനിയേല അന്റോണി എന്ന ഇംഗ്ലീഷ് ദമ്പതികളാണ് പൊലീസിനെ സമീപിച്ചത് . വിവാഹാഭ്യർത്ഥനയ്ക്കിടെ മോതിരം മാൻഹോളിൽ വീണ് പോയതിനെ തുടർന്ന് താൻ ആകെ തകർന്ന് പോയെന്നും മോതിരം നഷ്ടപ്പെട്ട വിവരം രഹസ്യമായി സൂക്ഷിക്കാനാണ് പദ്ധതിയിട്ടെതെന്നും പിന്നീട് ഒരു സുഹൃത്താണ് പൊലീസ് മോതിരം കണ്ടെത്തിയ വിവരം ട്വീറ്റ് ചെയ്തതെന്നും ജോൺ ഡ്രെണൻ പറഞ്ഞു. മോതിരം കണ്ടെത്തിയതിനും തിരിച്ചു നൽകിയതിനും പൊലിസിന് അകമഴിഞ്ഞ നന്ദിയുണ്ടെന്നും ദമ്പതികൾ പറഞ്ഞു.

മോതിരം കുഴിയിൽ​ വീണതിനെ കുറിച്ച് രസകരമായ കമന്റുകളും വന്നിട്ടുണ്ട്. വിവാഹാഭ്യർത്ഥന നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം മാൻഹോളിന്റ മുകളിലാണെന്നും, വിവാഹത്തെ പ്രതീകത്മകമായി ഇതിലും നന്നായി ചിത്രികരിക്കാനാകില്ല എന്ന തരത്തിലുള്ള കമന്റുകളും വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook