‘പൊലീസുകാരിയുടെ താരാട്ട്’; കൈക്കുഞ്ഞിനെ എടുത്ത് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

കൈക്കുഞ്ഞിനേയും എടുത്ത് ജോലിക്കെത്തിയ പൊലീസുകാരിയെ പ്രശംസ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

ലക്‌നൗ: കൈക്കുഞ്ഞിനേയും എടുത്ത് ജോലിക്കെത്തിയ പൊലീസുകാരിയെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ. വെളളിയാഴ്ചയും പതിവ് പോലെ കുഞ്ഞിനേയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് വന്നപ്പോള്‍ താന്‍ സോഷ്യൽ മീഡിയയില്‍ താരമായി മാറുമെന്ന് അര്‍ച്ചന സിങ് അറിഞ്ഞിരുന്നില്ല. 30കാരിയായ അര്‍ച്ചന പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ടേബിളില്‍ കിടന്നുറങ്ങുന്ന 6 മാസം പ്രായമുളള പെണ്‍കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

ചില പൊലീസ് ഉദ്യോഗസ്ഥരുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം ആദ്യ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ മറ്റുളളവരും ചിത്രം ഏറ്റെടുത്തു. ആഗ്രയില്‍ നിന്നുളള അര്‍ച്ചന ഇപ്പോള്‍ ഝാന്‍സി പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഭര്‍ത്താവ് ജോലി ചെയ്യുന്നത് കൊണ്ട് കുഞ്ഞിനെ കൂടെ കൂട്ടുകയല്ലാതെ അര്‍ച്ചനയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അര്‍ച്ചനയുടെ 11 വയസുകാരിയായ മൂത്ത കുട്ടി കാന്‍പൂരില്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ റിസപ്ഷന്റെ ചുമതലയാണ് അര്‍ച്ചനയ്ക്ക്. ഉത്തര്‍പ്രദേശ് പൊലീസ് ഐജി അടക്കമുളളവര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.

വളരെ ആത്മാര്‍ത്ഥയും ജോലിയോട് കൂറമുളളയാളാണ് അര്‍ച്ചനയെന്ന് സഹപൊലീസുകാര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഝാന്‍സി ഡിഐജി സുഭാഷ് സിങ് അര്‍ച്ചനയ്ക്ക് 1000 രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. തന്റെ സഹഉദ്യോഗസ്ഥരുടെ സഹായം കൊണ്ടാണ് ഇത് സാധ്യമാവുന്നതെന്ന് അര്‍ച്ചന പറഞ്ഞു. തനിക്ക് ജോലി അധികമാകുന്ന സമയം കുട്ടിയെ സഹപ്രവര്‍ത്തകര്‍ നോക്കാറുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. തനിക്ക് ആഗ്രയിലേക്ക് സ്ഥലംമാറ്റം കിട്ടിയാല്‍ ജോലി എളുപ്പമാകുമെന്നും അര്‍ച്ചന പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Cop takes her 6 months old girl to police station

Next Story
പോണ്‍ സൈറ്റുകളുടെ നിരോധനം; തലങ്ങും വിലങ്ങും ഓടുന്ന ജിയോക്കാരും ചിരിപ്പിച്ച് കൊല്ലുന്ന ട്രോളുകളും
The moderation of comments is automated and not cleared manually by malayalam.indianexpress.com