/indian-express-malayalam/media/media_files/uploads/2017/04/scared-cop_youtube.jpg)
നിത്യ ജീവിതത്തിൽ രസകരമായ നിരവധി വിഡിയോകൾ നമ്മൾ കാണാറുണ്ട്. ഇതിൽ ചിലത് കണ്ടാൽ നമ്മൾ ചിരിച്ച് ചിരിച്ച് മണ്ണ്കപ്പും. നിസാരമായ ചില കാര്യങ്ങളാണ് ചിലപ്പോൾ വൻ പൊട്ടിച്ചിരിയിലേക്ക് വഴിവെക്കുക. അങ്ങനെയൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
നമ്മുടെ പ്രധാന കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. വില്ലനാകട്ടെ ഒരു കുഞ്ഞ് എലിയും. പൊലീസുകാരല്ലാം ധൈര്യശാലികളാണെന്ന് ധാരണയുളളവരുണ്ടങ്കിൽ അങ്ങനെയല്ലാത്തവരും ഉണ്ടെന്ന് കാണിക്കുന്നതാണ് ഈ വിഡിയോ. എലിയെ കണ്ട് ഭയന്നോടുന്ന പൊലീസുകാരന്റെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സംഭവം നടക്കുന്നത് അങ്ങ് ഫ്ളോറിഡയിലാണ്. ഫ്ളോറിഡയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ പൊലീസ് വകുപ്പിലാണ് ആരും ചിരിച്ചു പോകുന്ന ഈ കാഴ്‌ച. സിസിടിവിയിലാണ് ഈ രസകരമായ ദൃശ്യങ്ങൾ പതിഞ്ഞത്.
ജോലിയെല്ലാം കഴിഞ്ഞ് റൂമെല്ലാം പൂട്ടി പതിയെ വരാന്തയിലൂടെ നടന്നുവരുകയാണ് നമ്മുടെ പൊലീസുകാരൻ. അതിന്റെ ഇടയിലാണ് ഒരു അപ്രതീക്ഷിത കക്ഷി വരാന്തയിലൂടെ ഓടുന്നത് കാണുന്നത്. ഒരു എലിയാണ് പൊലീസുകാരന്റെ മുന്നിലൂടെ വരാന്തയിലൂടെ കടന്ന് പോയത്. ഇതിനെ കണ്ടിട്ടുളള പൊലീസുകാരന്റെ പ്രതികരണമാണ് കാഴ്‌ചക്കാരിൽ ചിരിപടർത്തുന്നത്. എലിയെ കണ്ട പൊലീസുകാരൻ ഞെട്ടിയെന്നും ഭയന്നുവെന്നും ദൃശ്യങ്ങൾ പറയുന്നു. എലിയെ കണ്ട് ഓടിയതിന് പുറമെ അത് പോയോയെന്ന് എത്തിനോക്കുന്ന രംഗവും വിഡിയോയിലുണ്ട്. എലി വന്ന വഴിയും പോയ വഴിയും നോക്കുന്ന പൊലീസുകാരനെയും ദൃശ്യങ്ങളിൽ കാണാം. ഒരു മിനിറ്റ് ദൈർഘ്യമുളളതാണ് ഈ വിഡിയോ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.