ഷിംല: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിന്‍റെ മുഖത്തടിച്ച് കോണ്‍ഗ്രസ് എംഎല്‍എ ആശാകുമാരി. അടിച്ച് കൈയ്യെടുക്കുമ്പോള്‍ തന്നെ വനിതാ പൊലീസില്‍ നിന്നും തിരിച്ചടിയും വാങ്ങുന്ന എംഎല്‍എയുടെ വിഡിയോ വിവാദമാകുന്നു. വെള്ളിയാഴ്ച ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിശകലനയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന എംഎല്‍എയെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നാണ് വിശദീകരണം. അടികൊടുത്ത അതേ വേഗതയില്‍ പൊലീസിന്‍റെ തിരിച്ചടിയും വാങ്ങിയ ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്നുമുള്ള എംഎല്‍എ എഐസിസി സെക്രട്ടറിയും പഞ്ചാബ് കോണ്‍ഗ്രസിന്‍റെ ചുമതലവഹിക്കുന്ന നേതാവുമാണ്.

വിവാദത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ആശാകുമാരി വനിതാ പൊലീസ് തന്നെ തള്ളുകയും തനിക്കെതിരെ അസഭ്യമായി സംസാരിക്കുകയും ചെയ്തു എന്ന് ആരോപിച്ചു. “അവര്‍ എന്നെ ചീത്ത പറയുകയും തള്ളുകയും ചെയ്തു. എനിക്കവരുടെ അമ്മയുടെ വയസ്സുണ്ട്. അവര്‍ കുറച്ചുകൂടെ നിയന്ത്രണത്തോടെ പെരുമാറണമായിരുന്നു. എന്‍റെ മനോനില ഞാന്‍ കൈവിടരുതായിരുന്നു. എന്തായാലും ഞാനവരോട് മാപ്പ് ചോദിക്കുന്നു.” ആശാകുമാരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook