തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കുറ്റം പറഞ്ഞും വിമര്‍ശിച്ചും നടക്കുകയാണ്. ചിലയിടത്ത് കയ്യാങ്കളി വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനലിലെ തത്സമയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മ ബിജെപി നേതാവിന്റെ നേരെ ഒരു ഗ്ലാസ് വെളളം വലിച്ചെറിഞ്ഞു. ബിജെപി വക്താവായ കെ.കെ.ശര്‍മ്മയുടെ നേരെയാണ് അലോക് ഗ്ലാസ് വലിച്ചെറിഞ്ഞത്.
ബിജെപി നേതാവ് ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതാണ് അലോക് ശര്‍മ്മയെ ചൊടിപ്പിച്ചത്.

ഗ്ലാസ് വലിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. നിരവധി തവണ രാജ്യദ്രോഹി എന്ന് വിളിച്ചതോടെ അലോക് ഗ്ലാസ് വെളളം കെ.കെ.ശര്‍മ്മയ്ക്ക് നേരെ വലിച്ചെറിഞ്ഞു. എന്നാല്‍ ഭൂരിഭാഗം വെളളവും അവതാരകന്റെ ദേഹത്താണ് വീണത്. നനഞ്ഞ് കുളിച്ച അവതാരകന് പിന്നീട് തന്റെ ജാക്കറ്റ് മാറ്റിയാണ് ചര്‍ച്ച തുടരാനായത്.

പൊട്ടിത്തെറിച്ച ഗ്ലാസ് കഷ്ണങ്ങള്‍ സ്റ്റുഡിയോയില്‍ കാണാനും കഴിയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യദ്രോഹി എന്ന് വിളിച്ചതിന് ബിജെപി വക്താവ് മാപ്പ് പറയണമെന്നാണ് അലോക് ശര്‍മ്മയുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook