‘അച്ഛൻ വഴക്കുപറയുമ്പോൾ പക്കുഡൂസൻ വിഷമിക്കുന്നെന്തിനാ’, നായക്കുട്ടിയുമായൊരു കോമ്പ്രമൈസ് ടോക്ക്; വീഡിയോ

വഴക്കു പറഞ്ഞതിന് പിണങ്ങിയ നായക്കുട്ടിയെ സമാധാനിപ്പിക്കുകയാണ് വീഡിയോയിൽ

വളർത്തു മൃഗങ്ങളുമായി ചിലർക്കുള്ള ആത്മബന്ധം പലപ്പോഴും നമ്മെ വിസ്മയിപ്പിക്കും. ചിലർക്ക് അവർ കൂട്ടുകാരായിരിക്കും, ചിലർക്ക് മക്കളായിരിക്കും. ഇതിൽ ഏത്തുന്നെ ആയാലും ഇവർ പരസ്പരം പങ്കുവയ്ക്കുന്ന സ്നേഹം അത്രമേൽ മനോഹരമായിരിക്കും.

അത്തരത്തിലുള്ള സ്നേഹത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വഴക്കു പറഞ്ഞതിന് പിണങ്ങിയ നായക്കുട്ടിയെ ഉമ്മകൊടുത്ത് സമാധാനിപ്പിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ഒരു കുഞ്ഞിനെ കയ്യിൽ എടുത്തുപിടിക്കുന്നതു പോലെ നായ കുട്ടിയെ എടുത്ത് വളരെ പുന്നാരത്തോടെ അച്ഛൻ എന്ന് പറഞ്ഞാണ് സന്ദീപ് എന്ന വ്യക്തി സംസാരിക്കുന്നത്. പുറത്തു പോയതിനാണ് പക്കുഡൂസൻ എന്ന നായയെ സന്ദീപ് വഴക്ക് പറഞ്ഞത്. കണ്ണൊക്കെ നിറയുന്നതെന്തിനാണ് അപ്‌സെറ്റ് ആയിരിക്കുന്നതെന്തിനാണ് എന്നെല്ലാം സന്ദീപ് ചോദിക്കുന്നുണ്ട്.

പിന്നീട് കോമ്പ്രമൈസിലേക്ക് കടന്ന്, അച്ഛനും അമ്മയും വിളിക്കുമ്പോൾ ഒന്നും വരണ്ട കാര്യമില്ല, പക്കുഡൂസന് തോന്നുമ്പോൾ വന്നാൽ മതി എന്നൊക്കെ പറയുന്നു, അവസാനം “അച്ഛൻ വിളിക്കുമ്പോൾ ഓടിവരാനായിട്ട് പക്കുഡൂസൻ അച്ഛന്റെ പട്ടിയൊന്നുമല്ല” എന്ന ഡയലോഗുമായാണ് വീഡിയോ അവസാനിക്കുന്നത്.

ഇവരുടെ സ്നേഹം കണ്ട് സന്ദീപിന്റെ സുഹൃത്തുക്കൾ പലരും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. താടി വച്ച് പക്കുഡൂസനെ കുത്തല്ലേ എന്ന കമന്റുകളും കാണാം.

Also Read: ഓണപ്പാട്ടുമായി ബോചെ; വൈറലായി വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Compromise talk with pet dog facebook video

Next Story
ഓണപ്പാട്ടുമായി ബോചെ; വൈറലായി വീഡിയോboby chemmannur, boby chemmannur onam song, Bo che, boby chemmannur videos, boby chemmannur malayalam rap song, boby chemmannur latest news, ബോബി ചെമ്മണ്ണൂർ
The moderation of comments is automated and not cleared manually by malayalam.indianexpress.com