നടന്മാരുടെ ഡ്യൂപ്പുകളും അവരുടെ പ്രകടനങ്ങളും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. ചില ഡ്യൂപ്പുകളെ കണ്ടാൽ തിരിച്ചറിയാൻ കൂടി പ്രയാസം തോന്നും. ഇത്തരത്തിൽ തന്റെ ഡ്യൂപ്പിനെ കണ്ട് ശരിക്കും ഞെട്ടിയത് ജയസൂര്യയാണ്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലാണ് ആട് ഒരു ഭീകര ജീവിയാണ് സിനിമയിലെ ഷാജി പാപ്പനായി എത്തി ഡ്യൂപ്പ് ജയസൂര്യയെ അമ്പരപ്പിച്ചത്.

ഡ്യൂപ്പിനെ കണ്ട് ജയസൂര്യ അത് താനാണോയെന്ന് പോലും അമ്പരന്നു. സ്റ്റേജിലെത്തിയ ജയസൂര്യ ഡ്യൂപ്പിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഹാസ്യ സിനിമയാണ് ‘ആട് ഒരു ഭീകരജീവിയാണ്’. ഷാജി പാപ്പൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട്. ഇതിലും ജയസൂര്യയാണ് നായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ