എല്ലാവരും പുതുമ തേടിയുള്ള യാത്രയിലാണ്. എന്നാല്‍ മൂലമറ്റം സെന്റ് ജോസഫ് കോളജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ഥികള്‍ 1980-കള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ്. സ്മൃതിയോരം എന്ന് പേരിട്ടിരിക്കുന്ന ഒരു തെരുവ് തന്നെ വിദ്യാര്‍ഥികള്‍ സൃഷ്ടിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ വീഡിയോ പങ്കുവച്ചതോടെ സംഗതി കേറി കൊളുത്തി.
സ്മൃതിയോരത്തിലേക്ക് ചെല്ലുമ്പോള്‍ ആദ്യം തന്നെ കാണുന്നത് മോരുംവെള്ളം വില്‍ക്കുന്ന ചേച്ചിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അഞ്ച് രൂപയ്ക്കാണ് മോരുംവെള്ളത്തിന്റെ വില്‍പ്പന. പിന്നാലെയെത്തിയ ബലൂണ്‍ വില്‍പ്പനക്കാരിയാണ്. അപ്പുറത്ത് മാറി മരച്ചുവട്ടില്‍ ഒരുപറ്റം ചെറുപ്പാക്കിരിരുന്ന് ചീട്ടുകളിക്കുന്നുമുണ്ട്.
തുടര്‍ന്ന് വീഡിയോയില്‍ കാണുന്നത് ഹോട്ടലാണ്. 80-കളെ ഓര്‍മ്മിക്കുന്ന പാത്രങ്ങളും ചില്ലുഭരണികളുമെല്ലാമുണ്ട്. അന്നത്തെ ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമാണ് കോളിളക്കത്തിന്റെ പോസ്റ്ററും ചായക്കടയില്‍ പതിപ്പിച്ചിട്ടുണ്ട്. ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍, പ്രണയിനികള്‍, മീന്‍ വില്‍പ്പനക്കാരെല്ലാം സ്മൃതിയോരത്തിലുണ്ട്.
അല്‍പ്പം മാറിയാണ് തങ്കമണി ടാക്കീസുള്ളത്. കുറുക്കന്‍മൂലയിലുള്ള ടാക്കീസില്‍ കോളിളക്കം ഹൗസ് ഫൂള്ളാണ്. ടാക്കീസിന്റെ പുറത്ത് ഒരു മദ്യാപാനി സ്ത്രീയോട് കയര്‍ക്കുന്നതും കാണാം. കള്ളനെക്കൊണ്ട് തെരുവിലൂടെ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, കൈനോട്ടക്കാരി, കുടിവെള്ളത്തിനായി വഴിക്കിടുന്ന സ്ത്രീകള്‍..അങ്ങനെ നീളുന്നു കാഴ്ചകള്‍.