/indian-express-malayalam/media/media_files/uploads/2022/11/divya-iyer.jpg)
അടൂരിൽ ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ കലക്ടർ ദിവ്യ എസ്. അയ്യർ മകൻ മൽഹോറിനെ കയ്യിലെടുത്തു പ്രസംഗിക്കുന്ന വീഡിയോ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ കലക്ടറെ അനുകൂലിച്ചും എതിർത്തും എഴുത്തുകാരടക്കമുള്ളവർ എത്തി. വിവാദങ്ങളിൽ പ്രതകരിച്ചിരിക്കുകയാണ് കലക്ടർ.
വിവാദങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കലക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പലരും അഭിനന്ദനങ്ങൾ അറിയിച്ച് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എല്ലാവരും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും കലക്ടർ പറഞ്ഞു.
ചലച്ചിത്രോത്സവത്തിന്റെ സംഘാടകൻ കൂടിയായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് മകനെ എടുത്തുകൊണ്ട് കലക്ടർ പ്രസംഗിക്കുന്ന വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോ വിവാദമായതോടെ നീക്കം ചെയ്തു. മോശം കമന്റുകൾ വന്നതോടെയാണ് തന്റെ സ്റ്റാഫ് വിഡിയോ നീക്കം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
എഴുത്തുകാരൻ ബന്യാമീൻ, സാമൂഹിക പ്രവർത്തക ധന്യാ രാമൻ തുടങ്ങിയ പ്രമുഖർ കലക്ടർക്ക് പിന്തുണയുമായി എത്തിയിരുന്നു. കലക്ടറായിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന വ്യക്തി കൂടിയാണ്. അവർക്കും സ്വകാര്യനിമിഷങ്ങൾ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചെലവഴിക്കാൻ അവർക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി സ്വകാര്യചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാനുള്ളതെന്നായിരുന്നു എഴുത്തുകാരൻ ബെന്യാമിൻ ചോദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.