Latest News

‘ഒരുമിച്ചുള്ള 42 വർഷങ്ങൾ’, വിവാഹവാർഷിക ദിനത്തിൽ ചിത്രവുമായി മുഖ്യമന്ത്രി; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് മുഖ്യമന്ത്രിക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നാല്പത്തിരണ്ടാം വിവാഹവാർഷികമാണ് ഇന്ന്. 1979 സെപ്റ്റംബർ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമല ടീച്ചറെ പിണറായി വിജയൻ വിവാഹം ചെയ്യുന്നത്. അന്ന് അദ്ദേഹം കൂത്തുപറമ്പ് എംഎൽഎയും കമല തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയുമായിരുന്നു.

നാല്പത്തിരണ്ടാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമ കമല ടീച്ചർക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. “ഒരുമിച്ചുള്ള 42 വർഷങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ്‌ ഇരുവരും മുഖത്തോട് മുഖം നോക്കി ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് മുഖ്യമന്ത്രിക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. പാർട്ടിനേതാക്കളും എംഎൽഎമാരും ഉൾപ്പടെ കമന്റ് ചെയ്തിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്തെ പീഡനങ്ങൾക്കും ജയിൽവാസത്തിനും ശേഷമായിരുന്നു പിണറായി വിജയ്‌നറെ വിവാഹം. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയം ഗോവിന്ദന്റെ പേരിലാണ് വിവാഹ ക്ഷണക്കത്ത് ഇറക്കിയത്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കാർമികത്വത്തിൽ തലശ്ശേരി ടൗൺ ഹാളിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayans 42nd wedding anniversary

Next Story
രജനികാന്തിന്റെ തല മാറ്റി സ്വന്തം തലവെച്ച് ഐശ്വര്യയുടെ ഒപ്പം വാർണറുടെ ഡാൻസ്; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com