scorecardresearch

"എന്റമ്മോ... എന്താ ഫീൽ," കണ്ണ് നനയിച്ച് ക്ലാസ്‌മേറ്റ്‌സ്; വീഡിയോ

ക്ലാസ്‌മേറ്റ്‌സ് ആരാധകരുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്

ക്ലാസ്‌മേറ്റ്‌സ് ആരാധകരുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Classmates AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

കലാലയ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും, ഉള്ളുനീറുന്ന വേർപാടിന്റെയും കഥ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ ചിത്രമാണ് 'ക്ലാസ്‌മേറ്റ്‌സ്'. 2006-ൽ ലാൽ ജോസ് വെള്ളിത്തിരയിൽ തീർത്ത ആ വിസ്മയം വർഷങ്ങൾക്കിപ്പുറവും ഓരോ പ്രേക്ഷകന്റെയും ഉള്ളിലെ ഉണങ്ങാത്ത മുറിവും ഒപ്പം മധുരമുള്ള ഓർമ്മയുമാണ്.

Advertisment

ഇപ്പോഴിതാ, ആ ഓർമ്മകളെ വീണ്ടും ഉണർത്തിക്കൊണ്ട് ഒരു എഐ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വർഷങ്ങൾക്കിപ്പുറം, മുരളിയുടെ (നരേൻ) ഓർമ്മകളിലേക്ക് മടങ്ങുന്ന സുഹൃത്തുക്കളെയാണ് വീഡിയോയിൽ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. ചുളിവ് വീണ മുഖവും നരച്ച മുടിയുമായി, എന്നാൽ മായാത്ത സൗഹൃദത്തോടെ നിൽക്കുന്ന അവരെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും.

Also Read: മെയ്യഴകനായി ആസിഫും അരുളായി ബിജു മേനോനും! ജിസ് ജോയ് വിചാരിച്ചാൽ 'കത്തും' അല്ലേ?

"ഇജ്ജാതി ഫീൽ..." ഏറ്റെടുത്ത് ആരാധകർ
വീഡിയോ വൈറലായതോടെ കമന്റ് ബോക്സിൽ ഗൃഹാതുരത്വമുണർത്തുന്ന കമന്റുകളുടെ പ്രളയമാണ്. ചിത്രത്തിൽ റസിയ ആയി എത്തിയ നടി രാധിക ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചെത്തിയത്.

Advertisment

Also Read: മണിച്ചിത്രത്താഴ് മുതൽ പറക്കും തളിക വരെ; വൈറലായി സൂപ്പർ ഹിറ്റുകളുടെ 'ബിഹൈൻഡ് ദ സീൻസ്'; വീഡിയോ

"ഇതിന് മുകളിലോരു ക്യാമ്പസ് ചിത്രം, ഇതേവരെ പിറന്നിട്ടില്ല. ക്ലാസ്സ്മേറ്റ്സ്", "ആ ഒരു ബിജിഎം മാത്രം മതി നമ്മളുടെ ഒക്കെ മനസ്സു മാറാൻ", "ഇതുപോലൊരു ചിത്രം ഇനി പിറവിയെടുക്കില്ല, അതിനു പറ്റിയ പേരും, ക്ലാസ്സ്‌മേറ്റ്സ്", "ആ ബിജിഎം ഇപ്പോഴും തരുന്ന ഫീൽ, ആ സിനിമയുടെ റേഞ്ച് മനസിക്കാൻ", "ലാൽ ജോസ് മലയാള സിനിമ തന്ന ഏറ്റവും വലിയ സംഭാവന" എന്നിങ്ങനെ പോകുന്ന വീഡിയോയിലെ കമന്റുകൾ.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, നരേൻ, ജയസൂര്യ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നു. ക്യാമ്പസ് കാലഘട്ടത്തിന്റെ തുടിപ്പുകൾ ഇതിലും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു സിനിമയുണ്ടോ എന്ന് സംശയമാണ്.

Read More: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

Artificial Intelligence Prithviraj Viral Kavya Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: