സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പത്ര കട്ടിങാണ് ട്രോളന്‍മാരുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ‘ചുഞ്ചു നായര്‍ എന്ന വന്മരം വീണു പകരം ആര്’ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയർന്നിരിക്കുന്നത്. ഈ ചുഞ്ചു നായര്‍ ആരാണെന്ന് അറിയാത്ത മലയാളികളില്ല. കാരണം, രാവിലെ മുതല്‍ ചുഞ്ചു നായരുടെ മരണത്തെ കുറിച്ചാണ് ചര്‍ച്ചകള്‍.

ചുഞ്ചു നായര്‍ ഒരു പൂച്ചയാണ്. ഈ പൂച്ചയുടെ ചരമവാര്‍ഷികം പത്രത്തില്‍ പരസ്യം നല്‍കിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആയുധമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ വന്നതാണ് ഈ ചരമവാര്‍ഷിക പരസ്യമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഏത് പത്രത്തില്‍, ഏത് ദിവസം വന്നു എന്നതിനെ കുറിച്ചെല്ലാം ആധികാരികമായി വെളിവാക്കപ്പെട്ടിട്ടില്ല. എങ്കിലും ചുഞ്ചു നായരെ മലയാളികള്‍ വിടാനുള്ള ഉദ്ദേശമില്ല.

പൂച്ചയ്ക്ക് പോലും ജാതിയും മതവും നിശ്ചയിക്കുന്നവര്‍ നമുക്കിടയിലുണ്ടല്ലോ എന്ന ആശ്ചര്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഓരോരുത്തരും ഈ പത്ര കട്ടിങ് പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് ഇതുപയോഗിച്ച് ട്രോളുകളും പടച്ചുവിട്ടിരിക്കുന്നത്.

രസകരമായ ട്രോളുകള്‍ക്കൊപ്പം ജാതി, മത വിവേചനത്തെ വിമര്‍ശിച്ചും ട്രോളുകളുണ്ട്. ചരമവാര്‍ഷിക പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. ചുഞ്ചു നായര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പോലും ഇതിനോടകം ജനിച്ചു കഴിഞ്ഞു.

Read More: തൃശൂര് അവിടെ തന്നെ വച്ചിട്ടുണ്ട് കേട്ടോ; ട്രോള്‍

മോളൂട്ടി നിന്നെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന പരസ്യത്തില്‍ അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്‌നേഹിക്കുന്ന എല്ലാവരും എന്നാണ് പറഞ്ഞിരിക്കുന്നത്.

ട്രോളുകൾക്ക് കടപ്പാട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook