ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രം. സാമൂഹ്യ മാധ്യമങ്ങളിലും ഇപ്പോൾ ക്രിസ്മസ് വിശേഷങ്ങൾ നിറഞ്ഞു തുടങ്ങി. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ വിശേഷങ്ങൾ നിരവധി പേരാണ് ഇപ്പോൾ സാമൂഹ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
രണ്ട് സഹോദരിമാരുടെ ക്രിസ്മസ് ഡാൻസ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചട്ടയും മുണ്ടും ധരിച്ചാണ് രണ്ട് സഹോദരിമാരും ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
നിരവധി പേർ ഇതിനകം ഈ വീഡിയോ പങ്കുവച്ചു കഴിഞ്ഞു. നിരവധി കമന്റുകളാലും വീഡിയോ നിറഞ്ഞ് കഴിഞ്ഞു.
‘ ഗപ്പി ‘ സിനിമയിലെ ‘ ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്..സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്’ എന്ന ഗാനത്തിനാണ് സഹോദരിമാർ ചുവടുവച്ചിരിക്കുന്നത്.
Also Read: ഹർനാസിനെ വിശ്വസുന്ദരിയാക്കിയ ആ അവസാന ചോദ്യവും ഉത്തരവും; വീഡിയോ