/indian-express-malayalam/media/media_files/2025/12/26/christmas-viral-video-2025-12-26-20-49-04.jpg)
Source: Screengrab
Viral Video:അങ്ങനെ ക്രിസ്മസ് 'നമ്മളെല്ലാവരും കൂടി' എന്നത്തേയും പോലെആഘോഷമാക്കി അല്ലേ? ക്രിസ്മസ് ആഘോഷത്തിന്റെ, പ്രത്യേകിച്ച് കരോൾ സംഘങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് ജീപ്പ് തടഞ്ഞ് കരോൾ കളിച്ച പെൺപട മുതൽ 'പണ്ട് ആട്ടിടയന്റെ കൂട്ടിലൊരുത്തൻ മേരിക്കുണ്ടായി' എന്ന വെറൈറ്റി വരികളിറക്കിവന്ന സാന്താക്ലോസും സംഘങ്ങളും വരെ വൈറലാണ്.
പൊലീസ് ജീപ്പിന് മുൻപിൽ നിന്നുള്ള സാന്താക്ലോസിന്റെ ഡാൻസ് വൈറലായെങ്കിലും പുരുഷ പ്രജകളുടെ സങ്കടം ആണ് കമന്റ് ബോക്സ് നിറയെ. പെൺകുട്ടികൾ ആയത് കൊണ്ടാണ് പൊലീസുകാർ അത് അനുവദിച്ചത് എന്നും ആൺകുട്ടികളായിരുന്നു എങ്കിൽ എപ്പോ കേസാക്കിയെന്ന് ചോദിച്ചാൽ മതി എന്നെല്ലാമാണ് കമന്റുകൾ.
Also Read: Viral Video: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!
കരോൾ സംഘങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച പാട്ട് കഥകടക്കല്ലേ കുഞ്ഞോളെ ലൈറ്റ് അണക്കല്ലേ മുത്തോളേ പൈസ ഇല്ലെങ്കിൽ സ്കാനർ തരാടി പുന്നരേ എന്നതാണ്. "സത്യത്തിൽ ഇന്നത്തെ ഇന്ത്യയിൽ ഇതൊക്കെ സന്തോഷം തരുന്ന കാഴ്ച്ച,കേരളം! എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കെന്നെ അറിയില്ല..." ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്.
Also Read: Viral Video: മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?
പിള്ളേർ ചുമ്മാ സീൻ, ഈ വർഷത്തെ ടോപ് വരികൾ. വയലാർ എഴുതുമോ ഇങ്ങനെ എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാണ് ഈ കരോൾ സംഘത്തിന്റെ വിഡിയോയ്ക്ക് ലഭിക്കുന്നത്. ഈ വിഡിയോ 20 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു..
Also Read: "കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ
ക്രിസ്മസ് രാത്രി ഫോർട്ട് കൊച്ചിയിലെ ട്രീലൈറ്റ് കാണാൻ പോയി കുടുങ്ങിയവരുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒന്നര ലക്ഷത്തോളം സീരിയൽ ബൾബുകളിലൂടെ മഞ്ഞവെളിച്ചം നിറഞ്ഞത് കണ്ണുനിറച്ച് എല്ലാവരും കണ്ടു. പക്ഷേ പരിപാടി കഴിഞ്ഞതോടെ ബ്ലോക്കിൽ പെട്ട് മണിക്കൂറുകളോളം കിടക്കേണ്ടി വരികയായിരുന്നു.
Read More: 'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us