മാസങ്ങൾക്ക് മുൻപാണ് കോളജിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം വയ്ക്കുന്ന വൈദികന്റെ വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായത്. എന്നാലിതാ സ്വന്തം ഇടവക വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിച്ച ഫ്ലാഷ് മോബിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് മറ്റോരു വൈദികൻ. വൈപ്പിനിലെ ഇടവനക്കാട് സെന്റ് ആംബ്രോസ് പള്ളിയിലെ വൈദികനാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ താരം.

മെർട്ടൺ ഡി സിൽവ എന്നാണ് വൈദികന്റെ പേര്. കഴിഞ്ഞ ദിവസം പള്ളിയിൽ വിദ്യാർഥികൾക്കൊപ്പം അവതരിപ്പിച്ച ഫ്ലാഷ് മോബാണ് ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ നർത്തകന്മാരുടെ മെയ് വഴക്കത്തോടെയാണ് വൈദികൻ ചുവട് വയ്ക്കുന്നത്. 57 സെക്കന്റ് മാത്രമുള്ള ഈ വിഡിയോ ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും വലിയ രീതിയിൽ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ