scorecardresearch
Latest News

മാപ്പിളപ്പാട്ടിന്‍റെ ഇശലിനെ പ്രണയിച്ച് ക്രൈസ്തവ പുരോഹിതൻ- വിഡിയോ

വർഗീയ കണ്ണുകൾ കാണണം… ഇതാണ് കേരളത്തിന്റെ മതേതരത്വം…

മാപ്പിളപ്പാട്ടിന്‍റെ ഇശലിനെ പ്രണയിച്ച് ക്രൈസ്തവ പുരോഹിതൻ- വിഡിയോ

കേരളത്തിന്‍റെ മതേതര മനസ്സിനെപ്പറ്റി രാജ്യം മുഴുവൻ ചർച്ച നടക്കുന്ന സമയമാണ് ഇത്. ഭീകരരെന്ന് മുദ്രകുത്തി മലയാളികളെ ഒറ്റപ്പെടുത്താൻ ക്ഷുദ്രശക്തികൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കുപ്രചരണങ്ങൾക്കും മീതെ ജാതിഭേദമന്യേ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന നാടാണ് കേരളമെന്ന് ചരിത്രം അടയാളപ്പെടുത്തിയതാണ്. ഈ മതേതര കാഴ്ചപ്പാടുകൾക്ക് സാക്ഷ്യം പറയാൻ ഒരുപാട് ഉദാഹരണങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇക്കൂട്ടത്തിലേക്ക് കടന്നെത്തുകയാണ് സെവേരിയോസ് തോമസ് എന്ന വൈദികൻ.

കൊല്ലം സ്വദേശിയായ സെവേരിയോസ് തോമസ് യാക്കോബായ സഭയിലെ വൈദികനാണ്. മികച്ചൊരു ഗായകനായ സെവേരിയോസ് അച്ചന്‍റെ മാസ്റ്റർപീസാണ് മാപ്പിളപ്പാട്ടുകൾ. മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളെയും വരികളെയും സ്നേഹിച്ച സെവേറിയോസ് അച്ചന്‍റെ ആലപ്പിച്ച മാപ്പിളപ്പാട്ടാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കേരളം പാടിപ്പഴകിയ സംകൃത പമഗരി എന്ന ഗാനമാണ് സെവേരിയോസ് അച്ചൻ മനോഹരമായി ആലപിച്ചിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം അച്ചൻ ആലപിക്കുന്ന ഗാനത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Christian priest severios thomas sings mappilapattu goes viral