സംഗീതജ്ഞരും വാദ്യകലാകാരൻമാരുമായിട്ടുള്ള ക്രിസ്ത്യൻ പുരോഹിതൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. ക്ലാസിക്ക് ഡാൻസിൽ കഴിവ് തെളിയിച്ച പള്ളീലച്ചന്റെ ചുവടുകളും നാം കണ്ടിട്ടുണ്ട്. എന്നാൽ ബ്രേക്ക് ഡാൻസ് കളിക്കുന്ന പുരോഹിതരെ നാം ഇതുവരെ കണ്ടിട്ടുണ്ടാകില്ല.

കോളജിലൊക്കെ ഗാനമേളയിൽ നൃത്തം ചെയ്യുന്നത് തടയുന്ന പല അച്ചൻമാരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ തകർപ്പൻ ചുവടുകളുമായി ഏവരെയും ഞെട്ടിച്ച പുരോഹിതന്റെ വീഡിയോ നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ളോഹയും ധരിച്ചാണ് ഈ പുരോഹിതൻ തകർത്താടുന്നത്.


Read More: ‘കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഭീതി പരത്തി കാട്ടാന’; വീഡിയോ പ്രചരിക്കുന്നു

കോളജിലെ വിദ്യാർഥികളുടെ യാത്രയയപ്പിലാണ് പുരോഹതിന്റെ ഉജ്ജ്വല പ്രകടനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook