scorecardresearch

'ഒന്നു കെട്ടി, രണ്ടു കെട്ടി പൂതി മാറാത്തവരുണ്ടല്ലോ സിനിമാ മേഖലയില്‍, അവിടെ തുടങ്ങണം വന്ധ്യംകരണം'; ജോയ് മാത്യുവിന് മറുപടിയുമായി വൈദികന്‍

മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ എന്നും വൈദികന്‍

മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ എന്നും വൈദികന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഒന്നു കെട്ടി, രണ്ടു കെട്ടി പൂതി മാറാത്തവരുണ്ടല്ലോ സിനിമാ മേഖലയില്‍, അവിടെ തുടങ്ങണം വന്ധ്യംകരണം'; ജോയ് മാത്യുവിന് മറുപടിയുമായി വൈദികന്‍

കൊച്ചി: വൈദികരെ വന്ധ്യംകരിക്കണമെന്ന് അഭിപ്രായപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യുവിന് മറുപടിയുമായി വൈദികന്‍ രംഗത്ത്. ടോണി ചീരംകുഴിയില്‍ എന്ന വൈദികനാണ് ജോയ് മാത്യുവിനേയും മലയാള സിനിമാ മേഖലയേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. എണ്ണിപ്പറഞ്ഞാൽ ഒരു 20 പേരുകൾ, അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളിൽ പ്രതികളായ വൈദികരുടെ ഏണ്ണമെന്ന് അദ്ദേഹം പറയുന്നു.

Advertisment

എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികൻ ചെയ്ത തെമ്മാടിതരത്തിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാൻ കഴിയില്ലെന്നും വൈദികന്‍ പറയുന്നു.

നിങ്ങൾ എന്താണു കരുതിയതു മി.ജോയി മാത്യു. ഇത്തരം പ്രശ്നങ്ങളിൽ അമർഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ. അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ട്. അതറിയിച്ചിട്ടുമുണ്ട്. തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണ്. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കിൽ മി. ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവർത്തകർക്കിടയിലാണെന്നും ടോണി ചീംകുഴിയില്‍ പറയുന്നു. സമകാലിക സംഭവങ്ങൾ അങ്ങേയ്ക്കും അറിവുണ്ടല്ലൊ. ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും. വന്ധ്യംകരണം അവിടെ തുടങ്ങണം.

വൈദികരെ വന്ധ്യംകരിച്ചാൽ പ്രശ്നം തീരും. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആർത്തി. അത്രയ്ക്കു പ്രമുഖർ അല്ലെ എന്നും വൈദികന്‍ ചോദിച്ചു.

Advertisment

മി.ജോയ്‌ മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ എന്നും അദ്ദേഹം ജോയ് മാത്യുവിനോടായി ചോദിച്ചു.

വികാരി എന്ന വാക്കിൽ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികൾക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ട്. സിനിമയിൽ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങൾ. പട്ടിണിയുള്ള മനുഷ്യർക്കിടയിൽ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ട് മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളുമെന്നും അദ്ദേഹം പറയുന്നു.

അവർക്കു പെണ്ണിനെക്കുറിച്ച് പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാൻ പോലും നേരമില്ല. മയക്കു മരുന്നിന്റെയും പെൺ വിഷയങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല, നടൻ ശ്രീനിവാസനാണെന്നും ചീരംകുഴിയില്‍ ഓര്‍മ്മിപ്പിക്കുന്നു. വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ എന്നും ചോദിച്ചാണ് ചീരംകുഴിയില്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ടോണി ചീരംകുഴിയിലിന്റെെ പോസ്റ്റിന്റെ പൂര്‍ണരൂപം,

മി.ജോയ്‌ മാത്യു... വൈദികരെ മുഴുവൻ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു...ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതിൽക്കൂടുതൽ വേദനയുണ്ടു വൈദിക ഗണത്തിനു..

മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.

. എണ്ണിപ്പറഞ്ഞാൽ ഒരു 20 പേരുകൾ..

അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളിൽ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തിൽ.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..

എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികൻ ചെയ്ത തെമ്മാടിതരത്തിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാൻ കഴിയില്ല..

നിങ്ങൾ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്നങ്ങളിൽ അമർഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ..

അറിയിക്കണ്ട ഇടങ്ങളിൽ അറിയിക്കാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..

തീരുമാനങ്ങൾ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കിൽ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവർത്തകർക്കിടയിലാണു.. സമകാലിക സംഭവങ്ങൾ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..

ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം മി..

വൈദികരെ വന്ധ്യംകരിച്ചാൽ പ്രശ്നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആർത്തി..അത്രയ്ക്കു പ്രമുഖർ അല്ലെ...

മി.ജോയ്‌ മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാൻ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ..

വികാരി എന്ന വാക്കിൽ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികൾക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയിൽ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങൾ.. പട്ടിണിയുള്ള മനുഷ്യർക്കിടയിൽ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും..

അവർക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാൻ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെൺ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടൻ ശ്രീനിവാസനാ...

അപ്പോൾ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു... എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖൻ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു... റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖൻ എവിടെ.?.. ജോയി മാത്യു സാർ.?

ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ്‌ അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നിൽക്കാൻ കഴിയില്ല.. പക്ഷെ അതിൽ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീർക്കരുതു... അങ്ങനെയെങ്കിൽ ഒരു വർഷം പതിനായിരത്തിനു മുകളിൽ പീഡനങ്ങൾ നടക്കുന്ന ഇന്ത്യയിൽ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാൽ.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാർ.

വൈദികനാകുമ്പോൾ ലൈംഗീകത ആവശ്യം ഇല്ലെങ്കിൽ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിർത്തിക്കഴിഞ്ഞാൽ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..

ഇല്ലേൽ അവർ പുറത്തു പോവൂലെ.. കടപ്പാട് adv jijil

Joy Mathew

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: