scorecardresearch

"സിഐ നടേശൻ രക്ഷപെട്ടോ?" ഛോട്ടാ മുംബൈ രണ്ടാം ഭാഗം ഇങ്ങനെ? വൈറലായി വീഡിയോ

ക്ലൈമാക്സ് സീനിലെ അപകടത്തിൽ നിന്ന് സിഐ നടേശൻ രക്ഷപെടുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്

ക്ലൈമാക്സ് സീനിലെ അപകടത്തിൽ നിന്ന് സിഐ നടേശൻ രക്ഷപെടുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalabhavan Mani, AI Video

എഐ നിർമ്മിത ചിത്രം (ഇൻസ്റ്റഗ്രാം)

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഛോട്ടാ മുംബൈ' പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ- റിലീസിന് എത്തിയിരിക്കുകയാണ്. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് സിനിമ പ്രേമികൾ ചിത്രത്തെ സ്വീകരിച്ചത്. തലയായി മോഹൻലാലും നടേശനായ കലാഭവൻ മണിയും വീണ്ടും വെള്ളിത്തിരയിലെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ തിയേറ്ററുകൾ ഇളകിമറിഞ്ഞു.

Advertisment

ഇപ്പോഴിതാ ഛോട്ടാ മുംബൈക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായാൽ അത് എങ്ങനെയാകുമെന്ന് കാണിക്കുന്ന ഒരു എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്ലൈമാക്സ് സീനിലെ അപകടത്തിൽ നിന്ന് സിഐ നടേശൻ രക്ഷപെടുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നടേശനെ കൊടൂര വില്ലനായാണ് വീഡിയോയിൽ കാണിക്കുന്നത്. 

Also Read: "ഇതാ എന്റെ കിടാവ് സിമ്പ;" കടുവ കുട്ടിയെ ഓമനിച്ചു വളർത്തുന്ന അമ്മ വൈറൽ; വീഡിയോ

Advertisment

വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആളുകളാണ് നടേശന്റെ സൂപ്പർഹിറ്റ് ഡയലോഗുകൾ അടക്കം കമന്റായി പോസ്റ്റിൽ പങ്കുവയ്ക്കുന്നത്. "wild spell studio" ആണ് എഐ വീഡിയോയ്ക്ക് പിന്നിൽ.

Also Read: അബ്ദുള്‍ കലാമായി ധനുഷ്; സിനിമയെത്തും മുന്നേ ഫാൻ മേഡ് വീഡിയോ വൈറൽ

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രമായിരുന്നു ഛോട്ടാ മുംബൈ. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. 

Also Read: "ഇതുകണ്ട് ഞാൻ എന്തിനാ കരയണേ?"; കുളത്തിൽ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന; വീഡിയോ

മോഹൻലാലിനും കലഭവൻ മണിയ്ക്കും പുറമേ, ഭാവന, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

Read More: നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ...;' വീഡിയോ

Kalabhavan Mani Viral Viral Video Mohanlal Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: