/indian-express-malayalam/media/media_files/2026/01/02/jagathy-chotta-mumbai-2026-01-02-16-44-21.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ 'ഛോട്ടാ മുംബൈ'. തലയായി മോഹൻലാലും നടേശനായി കലാഭവൻ മണിയുമെല്ലാം നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ വർഷം റീ- റിലീസായും തിയേറ്ററുകളിൽ എത്തിയിരുന്നു.
ആക്ഷന്‍- കോമഡി എന്റർടെയ്നറായെത്തിയ ചിത്രത്തിൽ 'പടക്കം ബഷീർ' എന്ന കഥാപാത്രമായി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും തകർത്ത് അഭിനയിച്ചിരുന്നു. ഡയലോഗുകൾക്കൊണ്ടും ലുക്കുകൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പടക്കം ബഷീർ ഇപ്പോൾ വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയാണ്.
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പടക്കം ബഷീറിന്റെ ഒരു തകർപ്പൻ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. "aigigs10" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി കാഴ്ചകളും ലൈക്കുകളുമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.
Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും
അപകടത്തെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022ൽ പുറത്തിറങ്ങിയ 'സിബിഐ5- ദ ബ്രെയ്ൻ' എന്ന ചിത്രത്തിലെ നിർണായകമായൊരു രംഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. അരുണ്‍ ചന്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വല' എന്ന ചിത്രത്തിലും ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്.
Read More: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us