തെന്നിന്ത്യൻ സിനിമ അടക്കിവാഴുന്ന ചിയാൻ വിക്രമിന്റെ പാത പിന്തുടരാൻ മകൻ ധ്രുവ് വിക്രം. വിക്രത്തിന്റെ മകൻ ധ്രുവ് വിക്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡബ്സ്മാഷ് വിഡിയോ വൈറലാവുകയാണ്. അച്ഛനെപ്പോലെ തന്നെ മകനും അഭിനയിത്തിൽ മിടുക്കനാണെന്നാണ് വിഡിയോ തെളിയിക്കുന്നത്.

അഭിനയം മാത്രമല്ല സംവിധാനവും ധ്രുവിന്റെ ഇഷ്ടമേഖലയാണ്. ലണ്ടനിലെ പഠനത്തിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രം ധ്രുവ് സംവിധാനം ചെയ്തിട്ടുണ്ട്. പഠനത്തിന് ശേഷം സിനിമ മേഖലയിൽ സജീവമാകാനാണ് ധ്രുവിന്റെ ആഗ്രഹമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ