/indian-express-malayalam/media/media_files/uploads/2019/12/ks-chitra.jpg)
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രിയ ഗായിക കെ.എസ്.ചിത്രയ്ക്ക് പെൺകുഞ്ഞു പിറന്നത്. പക്ഷേ ഓമനിച്ചു കൊതി തീരും മുൻപേ മകൾ ചിത്രയെ വിട്ടുപിരിഞ്ഞു. എട്ടാം വയസിൽ ദുബായിൽ അപകടത്തിൽപെട്ട് നന്ദന ഈ ലോകത്തോട് വിട പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും മകളുടെ വിയോഗത്തിൽനിന്നും പൂർണമായി കരകയറാൻ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ന് നന്ദനയുടെ പിറന്നാളാണ്. മകളുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായൊരു കുറിപ്പിലൂടെ ആശംസകൾ നേരുകയാണ് ചിത്ര. ''ഇന്നു നിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ മധുരവും അതിശയകരവുമായ എല്ലാ ഓർമകളും ഞങ്ങളുടെ മനസിൽ മിന്നിത്തിളങ്ങുന്നു. നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു, ഒരുപാട് മിസ് ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദന സ്വർഗത്തിൽ നിനക്ക് അത്ഭുതകരമായ ജന്മദിനം ഉണ്ടാകട്ടെ.''
Today all the sweet and wonderful memories are flashing in our mind as we celebrate your birthday. We love and miss you so much. May you have a wonderful BIRTHDAY in heaven our dearest NANDANA. pic.twitter.com/mmNA1UkE4K
— K S Chithra (@KSChithra) December 18, 2019
ദുബായ് എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. ഷാര്‍ജയില്‍ എ.ആര്‍.റഹ്മാന്‍ അവതരിപ്പിക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്ര മകളോടൊപ്പം ദുബായിലെത്തിയത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.