/indian-express-malayalam/media/media_files/2025/12/09/chithram-ai-video-2025-12-09-16-38-39.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'ചിത്രം'. വർഷങ്ങൾക്കിപ്പുറം, ഈ ക്ലാസിക് സിനിമയ്ക്ക് ഒരു എഐ പതിപ്പ് വന്നാൽ എങ്ങയുണ്ടാകും? അത്തരമൊരു കൗതുകകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഏറെ ചരിപ്പിച്ചും ഒടുക്കം കണ്ണുനിറച്ചും മോഹൻലാൽ നിറഞ്ഞാടിയ 'വിഷ്ണു' എന്ന കഥാപാത്രമായി എത്തുന്നത് ന്യൂജൻ താരം നസ്‌ലെൻ ആണ്. നസ്‌ലെന്റെ നിഷ്കളങ്കമായ ചിരിയും ക്യൂട്നസും വിഷ്ണുവിനോട് ചേർന്നുനിൽക്കുന്നുവെങ്കിലും ലാലേട്ടന് പകരക്കാരൻ ഇല്ലെന്നാണ് ആരാധകരുടെ കമന്റുകൾ.
Also Read: റോളക്സായി പൃഥ്വി, ദില്ലിയായി ദിലീപ്; മലയാളത്തിന്റെ എൽസിയു സൂപ്പർഹിറ്റ്
വീഡിയോയിലെ ഹൈലൈറ്റായി മാറിയത് മറ്റൊരു കാസ്റ്റിങ്ങാണ്. ചിത്രത്തിൽ ലിസ്സി അവതരിപ്പിച്ച 'രേവതി' എന്ന കഥാപാത്രമായി എത്തുന്നത് മകൾ കല്യാണി പ്രിയദർശൻ ആണ്. അമ്മ അനശ്വരമാക്കിയ വേഷത്തിൽ മകളെ എഐ സാങ്കേതികവിദ്യയിലൂടെ കാണുമ്പോൾ അത് പ്രേക്ഷകർക്ക് നൽകുന്നത് വല്ലാത്തൊരു നൊസ്റ്റാൾജിയയാണ്.
Also Read: കാൻവാസിലെ കവിതയായി മോനിഷ; 'വാക്കുകൾക്കും അതീതം ഈ സൗന്ദര്യമെന്ന്' ആരാധിക; വീഡിയോ
നേരത്തെ, ചിത്രത്തിലെ കഥാപാത്രങ്ങളായി നസ്‌ലെനും മമിത ബൈജുവും എത്തുന്ന മറ്റൊരു വീഡിയോയും ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. രഞ്ജിനി അവതരിപ്പിച്ച കല്യാണിയെന്ന കഥാപാത്രം ആയാണ് മമിത വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥൻ, സുകുമാരി, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദർശൻ തിരക്കഥ രചിച്ച ചിത്രം പിന്നീട് 'ചോരി ചോരി' എന്ന പേരിൽ മിഥുൻ ചക്രവർത്തിയെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു.
Read More: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us