ബിജെപിയുടെ ജനരക്ഷാ യാത്ര കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്ന ട്രോളന്മാര്‍ക്ക് വിശ്രമം കൊടുക്കാന്‍ നമ്മുടെ പൊതുപ്രവര്‍ത്തകര്‍ സമ്മതിക്കില്ലെന്നാണ് തോന്നുന്നത്. ട്രോളന്മാരുടെ അടുത്ത ഇര സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചിന്താ ജെറോമാണ്.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ 81-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ, കേരളത്തിലും പുറത്തും ഇപ്പോള്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജിമിക്കി കമ്മല്‍ എന്ന പാട്ടിനെക്കുറിച്ച് ചിന്ത നടത്തിയ പരാമർശമാണ് ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്.

‘കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടേയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടു പോകുന്ന അച്ഛന്മാരും ഈ കേരളത്തിലില്ല. ഇനി അധവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചു കൊണ്ടുപോയാല്‍ ആ ദേഷ്യത്തിന് ബ്രാണ്ടിയെടുത്തു കുടിക്കുന്ന അച്ഛന്മാരും ഈ കേരളത്തില്‍ ഇല്ല. എന്നിട്ടും എന്തുകൊണ്ട് ഈ പാട്ട് ഇത്ര ഹിറ്റായെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണം.’ ഇതായിരുന്നു ചിന്ത പറഞ്ഞത്.

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

Chintha Jerome

ട്രോളുകൾക്ക് കടപ്പാട്: ഐസിയു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ