സ്നേഹത്തിന് നിയമമില്ല, വിശപ്പിനും.

മാതൃസ്നേഹത്തിന്‍റെ, മനുഷ്യത്വത്തിന്‍റെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ അതി വേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മദ്ധ്യ ചൈനയിലെ ഷന്‍ക്സി ജിന്‍ഴോന്ഗ് എന്ന സ്ഥലത്ത്. സെപ്റ്റംബര്‍ 23നാണ്   ലോകത്തെ ആകമാനം സ്പര്‍ശിച്ച ഈ സംഭവം നടന്നത്.

കോടതിയില്‍ വിചാരണ നേരിടുന്ന സ്ത്രീയുടെ കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹാവോ ലിന എന്ന പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ പാലൂട്ടാന്‍ കോടതിയോട് അനുവാദം ചോദിച്ചത്. കോടതി അത് സമ്മതിച്ചു.

തനിക്കും ഒരു ചെറിയ കുഞ്ഞുണ്ട് എന്നും, കുഞ്ഞ് വിശന്ന് കരയുമ്പോള്‍ ഒരമ്മ എന്ത് മാത്രം വേദനിക്കും എന്നും തനിക്കു മനസ്സിലാകും എന്നാണ് ഹാവോ ലിന സംഭവത്തെക്കുറിച്ച് പറഞ്ഞത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മ, പണ തട്ടിപ്പുമായി ബന്ധപ്പെട്ടു വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്.

കോടതി അനുവാദം നല്‍കിയതോടെ ഒരു കുഞ്ഞിനേയും കൊണ്ട് ഒരു വശത്തേക്ക് മാറിയിരുന്നു പാലൂട്ടുകയാണ് ഹാവോ ചെയ്തത്. ഹവോയുടെ ഈ സല്‍പ്രവര്‍ത്തി, സഹപ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത്.

ലീ എന്ന് പേരുള്ള കുഞ്ഞിന്‍റെ അമ്മ മടങ്ങി എത്തിയപ്പോള്‍ ഈ കാഴ്ച കണ്ടു അവര്‍ക്ക് കണ്ണീരടക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ